പാലാ∙ മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി. നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് കൂടി എത്തിയതോടെ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ.
ശസ്ത്രക്രിയ വിദഗ്ധനെ സഹായിക്കാൻ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്.
ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാൻ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത.
ശസ്ത്രകിയ സമയത്ത് തൽസമയ വിവരങ്ങൾ നൽകാൻ കഴിയുന്നതിനാൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും കേടായ അസ്ഥിഭാഗങ്ങൾ കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇൻഫ്രെറെഡ് ക്യാമറയും ഒപ്റ്റിക്കൽ ട്രാക്കറുകളും ഉപയോഗിച്ച് പരമാവധി കൃത്യതയും ഉറപ്പാക്കും.
കുറഞ്ഞ വേദനയും വേഗത്തിലുള്ള സുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്.
പുതിയ റോബോട്ടിന്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയകൾ ആരംഭിച്ചത് മാർ സ്ലീവാ മെഡിസിറ്റിയുടെ വളർച്ചയിലെ നിർണായക ഘട്ടമാണെന്നു ബിഷപ് പറഞ്ഞു.
ഏറ്റവും നൂതനകാഴ്ച്ചപ്പാടിലൂടെ ജനങ്ങൾക്ക് അത്യാധുനിക ചികിത്സകൾ ഒരുക്കി നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിക്കുന്നതായും ബിഷപ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

