
ഈദ് സെയിലുമായി കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റ്; ബിരിയാണി ഫെസ്റ്റിനും തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ റംസാൻ ആഘോഷമാക്കി കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൽ ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി. വിവിധ ഉൽപന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉൽപന്നങ്ങൾ അതിശയിപ്പിക്കുന്ന ഓഫർ വിലയിൽ സ്വന്തമാക്കാം. 26 ന് ആരംഭിച്ച ഈദ് സെയിൽ ഏപ്രിൽ 6 വരെ തുടരും. 13 തരം ബിരിയാണികളുമായി ബിരിയാണി ഫെസ്റ്റാണ് പ്രധാന ആകർഷണം. ഇതിനു പുറമേ മെലൻ ഫെസ്റ്റും ലുലുവിൽ തുടരുകയാണ്. വൈവിധ്യമാർന്ന മെലനുകൾ ലുലുവിൽ ആസ്വദിക്കാം.
ലുലു ഫാഷൻ സ്റ്റോറിൽ ലേഡിസ്, ജെൻസ്, കുട്ടികളുടെ വസ്ത്രങ്ങൾക്ക് അടക്കം ഓഫർ വിലയിൽ സ്വന്തമാക്കാം. സമ്മർ ഓഫറിന്റെ ഭാഗമായി എസി, കൂളർ, ഫാൻ എന്നിവ ഓഫറിൽ സ്വന്തമാക്കാം. 1 രൂപ ഡൗൺ പെയ്മെന്റിൽ എസി വാങ്ങുവാനുള്ള അവസരം ലുലു കണക്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ലുലു ഫാഷൻ സ്റ്റോറിൽ പ്രവർത്തിക്കുന്ന െഎ എക്സ്പ്രസിൽ സമ്മർ സെയിലിന്റെ ഭാഗമായി സൺഗ്ലാസ്, വിവിധ തരം ബ്രാൻഡുകളുടെ കണ്ണടകൾ തുടങ്ങിയവും വിലകിഴിവിൽ സ്വന്തമാക്കാം.