
കോട്ടയം ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ ജെസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മലകുന്നം, മാത്തൻകുന്ന് കോളനി, മീശമുക്ക്, നടപ്പുറം, അമ്മാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, പുതുച്ചിറ പിഎച്ച്സി, സങ്കേതം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ വൈഎംഎസ് ലോഡ്ജ്, അമ്മൻകോവിൽ വട്ടപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കാക്കാംതോട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ പുളിമൂട്, പൂവത്തുമൂട്, ഖാദിപ്പടി, പൊക്കിടിയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒറ്റപ്പെട്ട മഴ
∙ സംസ്ഥാനത്തു ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
ബാങ്ക് ഇടപാട്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
അധ്യാപക നിയമനം
ചേർപ്പുങ്കൽ ∙ ബിവിഎം ഹോളിക്രോസ് സ്വാശ്രയ കോളജിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽവർക്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, അനിമേഷൻ, സൈബർ ഫൊറൻസിക്, ആക്ച്വറിയൽ സയൻസ്, ജർമൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, മലയാളം എന്നിവയിൽ അധ്യാപകരെ ആവശ്യമുണ്ട്. ഏപ്രിൽ 20 നു മുൻപ് കോളജ് വെബ്സൈറ്റ് വഴി www.bvmcollege.comഅപേക്ഷിക്കണം. ഫോൺ: 984654015
നേത്ര പരിശോധനാ ക്യാംപ് 30ന്
ഇത്തിത്താനം ∙ പ്രതിഭാ ഗ്രാമം മുട്ടത്തുവർക്കി മെമ്മോറിയൽ ലൈബ്രറി, തിരുവല്ല കല്ലട ഐ കെയർ ആശുപത്രി, ചങ്ങനാശേരി മൈക്രോ ലാബ് എന്നിവയുടെ നേതൃത്വത്തിൽ 30ന് 2 മുതൽ 6 വരെ മുട്ടത്തു വർക്കി മെമ്മോറിയൽ ലൈബ്രറിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപും ജീവിതശൈലീ രോഗനിർണയ ക്യാംപും നടത്തും. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പ്രഫ. സാജു കണ്ണന്തറ അധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് : 7034826381.