പാലാ ∙ കിഴതടിയൂർ പള്ളിയിൽ വി. യൂദാ ശ്ലീഹായുടെ തിരുനാളിന്റെ പ്രധാന ദിവസമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന പട്ടണ പ്രദക്ഷിണത്തിന് മുന്നോടിയായി ‘കിഴതടിയൂർ വാഴും യൂദാശ്ലീഹാ…’ എന്ന ഭക്തിഗാനം മുഴങ്ങി.
ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഗാനം സമർപ്പിച്ചത്. സ്കൂളിലെ ഹെഡ്മാസ്റ്ററും കിഴതടിയൂർ ഇടവകാംഗവുമായ ജോബൈറ്റ് തോമസ് ആണ് ഗാനരചന നിർവഹിച്ചത്.
സംഗീത സംവിധാനം ഫ്രാൻസിസ് ജോസഫിന്റെ പുത്രൻ ജോഹൻ ഫ്രാൻസിസ് നിർവഹിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ വി.അജിത് ആണ് റെക്കോർഡിങ് നിർവഹിച്ചത്.
സ്കൂളിലെ വിദ്യാർഥികളായ ഡിവിന്യാ ബിജു, അലിന ബിജു, സന മരിയ ജെസ്റ്റിൻ എന്നിവർ ചേർന്ന് ഗാനാലാപനം നിർവഹിച്ചു.
തിരുനാളിന്റെ പ്രാരംഭ ദിനം മുതൽ നൊവേന ദിവസങ്ങളിൽ ഈ ഗാനം ആലപിച്ചു വരികയായിരുന്നു. തിരുനാൾ പ്രദക്ഷിണത്തിന് മുന്നോടിയായി കിഴതടിയൂർ പള്ളി അങ്കണത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ഗാനം ഉൾപ്പെടുത്തിയ സംഗീത ആൽബം മാണി സി.
കാപ്പൻ എംഎൽഎയ്ക്കു കൈമാറി പ്രകാശനം ചെയ്തു. പള്ളി വികാരി റവ.
ഡോ. തോമസ് പുന്നത്താനത്ത്, അസിസ്റ്റന്റ് വികാരി ഫാ.
മാത്യു വെണ്ണായപ്പിള്ളിൽ, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഡോ.
സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ, ട്രസ്റ്റിമാരായ പ്രഫ. കെ.കെ.ടോമി, ടോമി മംഗലത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗാനം കിഴതടിയൂർ പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

