പൊൻകുന്നം ∙ വൈദ്യുതലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തൊഴിലാളിക്കു വൈദ്യുതാഘാതത്തിൽ സാരമായി പൊള്ളലേറ്റു. ടൗണിൽ രാജേന്ദ്ര മൈതാനത്തിന് സമീപം എൽടി ലൈനിൽ ജോലി ചെയ്തുകൊണ്ടിരുന്ന പൊൻകുന്നം മണമറ്റത്തിൽ സുഭാഷിനാണു (കൊച്ച്– 40) പരുക്കേറ്റത്.
ഇന്നലെ വൈകിട്ടു നാലിനാണു സംഭവം. പോസ്റ്റിനു സമീപത്തുള്ള 11 കെവി ലൈനിൽനിന്നുമാണ് വൈദ്യുതാഘാതമേറ്റത്.
ടൗൺഹാൾ റോഡിൽ ബിഎസ്എൻഎൽ വളപ്പിലെ ട്രാൻസ്ഫോർമറിനോടു ചേർന്നുള്ള ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടം.
ഷോക്കേറ്റ് കുടുങ്ങിക്കിടന്ന സുഭാഷിനെ കെഎസ്ഇബി ജീവനക്കാർക്ക് താഴെയിറക്കാനായില്ല. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് താഴെയിറക്കിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
11 കെവി ലൈൻ ഓഫ് ചെയ്തിരുന്നില്ലെന്നും അപകടം നടന്ന ഉടൻ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും നാട്ടുകാർ പറയുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നുവെന്ന് ആരോപണമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]