വൈക്കം ∙ കുണ്ടും കുഴിയുമായി തകർന്ന റോഡിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ ജനം ദുരിതത്തിൽ. കോവിലകത്തുംകടവ്-കണിയാംതോട് റോഡിലൂടെ യാത്ര ചെയ്യുന്നവർക്കാണ് ദുരിതം.
പെയ്ത്തുവെള്ളം ഒഴുകി പോകാൻ ഓട ഇല്ലാത്തതാണ് പ്രധാന കാരണം.
നഗരസഭയുടെ 25-26 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. തൊഴിൽ – വ്യവസായ മേഖലയായ കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിനെയും തീരദേശ മേഖലയായ പനമ്പുകാട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണ് പെയ്ത്ത് വെള്ളത്തിൽ മുങ്ങിയത്.
താലൂക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രി, വാർവിൻ സ്കൂൾ, വെസ്റ്റ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, ലിസ്യു ഇംഗ്ലിഷ് സ്കൂൾ, പോളശ്ശേരി എൽപിഎസ്, ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് നിരവധി വിദ്യാർഥികൾ ഉൾപ്പെടെ പോകുന്ന റോഡാണിത്.
മഴയത്ത് സമീപ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മലിന ജലം റോഡിൽ നിറയുന്നത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. റോഡിന്റെ ഓരങ്ങളിൽ ഓടകൾ നിർമിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]