
മണർകാട് ∙ സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് (70) അന്തരിച്ചു. ഓഗസ്റ്റ് 20ന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ കോട്ടയം പബ്ലിക് ലൈബ്രറിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവഞ്ചൂർ കോട്ടമുറി ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.
റിട്ട.
ഗവൺമെന്റ് പ്രസ് ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുവരികയായിരുന്നു.
കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ വിവിധ കലാ, സാഹിത്യ, സാംസ്കാരിക സംഘടനകളുടെ മുഖ്യ സംഘാടകനായിരുന്നു.
ലിയാപ്പൂവിന്റെ നാട്ടിൽ, അമ്മ മനസ്സ്, ഡെയിഞ്ചർ ഡിസ്കവറി, ഇടനാഴി, കാട് ഒരു വിസ്മയം, ഔദ്യോഗിക ഭാഷാ നിഘണ്ടു, നന്മകൾക്ക് ഒരു കാലം, മണ്ണിനുണ്ടൊരു മനസ്സ് എന്നിവയാണ് പ്രധാന കൃതികൾ.
കുഞ്ഞുണ്ണിമാഷ് ബാലസാഹിത്യ അവാർഡ്, ഷിക്കാഗോ പ്രവാസി മലയാളി സംഘടനയുടെ ബ്രില്ല്യന്റ് അവാർഡ്, ഡിസി കിഴക്കേമുറി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ: കൊല്ലം ചാത്തന്നൂർ തെങ്ങുംവിളയിൽ സാറാമ്മ ജോർജ്. മക്കൾ: അനിത മേരി ഐപ്പ് (വൺ ഇന്ത്യ മലയാളം), ബിനിത സൂസൻ ഐപ്പ് (സ്റ്റാഫ് നഴ്സ്, പാലക്കാട്).
മരുമക്കൾ: ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), ബബിൻ തോമസ് (സ്റ്റാഫ് നഴ്സ്, മുത്തൂറ്റ് സ്നേഹാശ്രയ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]