
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം
കുറിച്ചി ∙ സാന്ത്വനം, മുട്ടത്തുപടി, ടഗോർ, കൂനന്താനം, പുറക്കടവ്, മാമ്മുക്കപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും എസ്എൻഡിപി കുഴിമറ്റം, റിസർച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ കോട്ടമുറി, മണിമുറി, കൊച്ചുപ്പള്ളി, ഫ്രണ്ട്സ് ലൈബ്രറി, വളയംകുഴി, ജെസ്, ചേരിക്കൽ, മേഴ്സി ഹോം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ∙ ഗുഡ് ന്യൂസ്, ജെയ്ക്കോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
കോട്ടയം ∙ ബേക്കർ മെമ്മോറിയൽ നഴ്സറി ടീച്ചേഴ്സ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സറി ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സിന് ഒഴിവുവന്ന സീറ്റിലേക്കു അപേക്ഷ ക്ഷണിച്ചു.
8590025179
തൊഴിൽമേള നാളെ
കടുത്തുരുത്തി ∙ പഞ്ചായത്തും എസ്ബിഐ ലൈഫും സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കും. നാളെ രാവിലെ 10 മുതൽ പഞ്ചായത്ത് ഹാളിലാണ് മേള നടത്തുന്നത്. ഫോൺ: 96055 83310.
സ്വർണമാല കളഞ്ഞുകിട്ടി
ചങ്ങനാശേരി ∙ നഗരത്തിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഡിവൈഎസ്പി ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്.
ഉടമസ്ഥർ ഓഫിസുമായി ബന്ധപ്പെടണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]