
ചങ്ങനാശേരി ∙ വള്ളംകളിയുടെ ആരവത്തിനും ആവേശത്തിനും കാതോർത്ത് മനയ്ക്കച്ചിറ. ചങ്ങനാശേരിയുടെ ഓണനാളുകളെ സജീവമാക്കിയിരുന്ന ‘ചങ്ങനാശേരി ജലോത്സവം’ നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.
മനയ്ക്കച്ചിറയിൽ എസി കനാലിൽ തിങ്ങിനിറഞ്ഞ പോളയാണ് വള്ളംകളി നടത്തിപ്പിന് വില്ലനായത്. എസി കനാലിലെ പുത്തനാറിലൂടെ കുതിക്കുന്ന വള്ളങ്ങൾക്ക് ആവേശം പകരാൻ ഇരുകരകളിലും ജനത്തിരക്കായിരുന്നു.
വള്ളംകളി നിലച്ചതോടെ ചങ്ങനാശേരിക്കാർക്ക് പ്രധാന ആഘോഷമാണ് നഷ്ടമായത്. ഇപ്പോൾ ഓണം ആഘോഷമാക്കാൻ പലരും ആലപ്പുഴയിലേക്ക് പോകുകയാണ്.
പോള കാരണം ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മനയ്ക്കച്ചിറ ടൂറിസവും നശിച്ചു. പവലിയനും നശിച്ചു.
പോള മാറ്റാനുള്ള പ്രഖ്യാപനങ്ങൾ പോള പോലെയായി.
സെറ്റാക്കിയാൽ വൈബാക്കാം
മനയ്ക്കച്ചിറ ടൂറിസം പദ്ധതി വീണ്ടെടുക്കുകയും പോളയും മാലിന്യങ്ങളും കോരി മാറ്റുകയും ചെയ്താൽ ചങ്ങനാശേരിയുടെ ഓണാഘോഷം മനയ്ക്കച്ചിറ കേന്ദ്രീകരിച്ച് നടത്താം. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നഗരത്തിലെ തിരക്ക് ഒഴിവാക്കാം.
വള്ളംകളി കൂടി തിരികെ എത്തിയാൽ ഓണാഘോഷം ഇരട്ടിയാകും. ടൂറിസം വകുപ്പിൽ നിന്നു വള്ളംകളി നടത്തിപ്പിനായി സഹകരണം ഉറപ്പാക്കണം.
കനാലിനു ആഴവും കൂട്ടണം. വ്യാപാരികൾക്കായി മനയ്ക്കച്ചിറിയിൽ ഓണം വിപണിയും ഓണം ഫെസ്റ്റും തുറക്കണം. ബോട്ടുകൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ കുടുംബങ്ങളെ ആകർഷിക്കും.
വേട്ടടി തോട് വഴി മനയ്ക്കച്ചിറ പദ്ധതിയെയും ചങ്ങനാശേരി ബോട്ട്ജെട്ടിയും ബന്ധിപ്പിച്ച് ടൂറിസം സാധ്യതകൾ വികസിപ്പിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]