
പാലാ ∙ ഇടപ്പാടി പ്രവിത്താനം റോഡിൽ ചിറയാത്ത് ഭാഗത്ത് വെള്ളിയാഴ്ച ഉണ്ടായ കാറ്റിൽ മരം വീണ് വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടി വീണിട്ടും ലൈൻ ഓഫ് ആക്കാൻ കെഎസ്ഇബി അധികൃതർ എത്തിയില്ലെന്ന് ആരോപണം. ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നെന്ന് ഭരണങ്ങാനം കെഎസ്ഇബി ഓഫിസിൽ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഈ വഴിയിൽ ലൈനിൽ വൈദ്യുതി ഉണ്ടെന്ന മുന്നറിയിപ്പുമായി മൂന്നുനാൾ നാട്ടുകാർ കാവൽ നിന്നു.
ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ലൈൻ ഓഫ് ആക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
നിലത്ത് വീണു കിടന്ന ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് സെക്ഷൻ ഓഫിസിൽ ചെന്ന് പറഞ്ഞിട്ടും ലൈൻ ഓഫ് ചെയ്യാൻ കൂട്ടാക്കാതിരുന്ന ഭരണങ്ങാനം സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിലത്ത് വീണു കിടക്കുന്ന ലൈനിൽ ഇലക്ട്രോണിക് ടെസ്റ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 230 വോൾട്ട് വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]