കോട്ടയം ∙ ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ഓഗസ്റ്റ് ഒന്നിന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 8.30ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും.
മുന്‍ വികാരിമാർ, ഇടവക അംഗങ്ങൾ എന്നിവരെ ആദരിക്കും.
സജി കെ. ജോർജ് (പ്രോഗ്രാം കോർഡിനേറ്റർ ), ജോൺ കുര്യൻ ( കൺവീനർ) , എബി മാത്യു ചോളകത്ത്, തമ്പി ജോൺ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
കുടുബ സംഗമം വൈകിട്ട് 3ന് സമാപിക്കും. കഴിഞ്ഞ ഒക്ടോബർ 5നാണ് സിഎസ്ഐ ദുബൈ മലയാളം ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]