
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് ബാഗുകൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം വേണമെന്ന ആവശ്യം ശക്തം. അത്യാഹിത വിഭാഗത്തിനുള്ളിൽ ബാഗ്, ഹെൽമറ്റ് തുടങ്ങിയവയൊന്നും പ്രവേശിപ്പിക്കാറില്ല. ഇതൊന്നുമറിയാതെ ആശുപത്രിയിലെത്തുന്നവർ അത്യാഹിത വിഭാഗത്തിനു മുൻപിൽ സാധനങ്ങൾ വച്ചിട്ടാണ് അകത്ത് പ്രവേശിക്കുന്നത്.
തിരിച്ചുവരുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ശുദ്ധജലത്തിനുള്ള സംവിധാനമൊരുക്കണമെന്നും ആവശ്യം.
അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കുടിക്കാൻ വെള്ളം വേണമെങ്കിൽ കടയിലെത്തണം.
രാത്രി എത്തുന്നവരാണ് കൂടുതൽ വിഷമിക്കുന്നത്. കൂട്ടിരിപ്പുകാരായി സ്ത്രീകൾ മാത്രമുള്ളവരുടെ കാര്യം വളരെ കഷ്ടമാണെന്നും ആക്ഷേപമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]