
ജനവും കെഎസ്ആർടിസി ഡ്രൈവർമാരും പറയുന്നു, വല്ലാത്ത വിധിയിത് !!! വാലടി ∙ ആദ്യം ജനങ്ങൾ തോറ്റു; ഇപ്പോൾ തുരുത്തി – വാലടി – വീയപുരം റോഡിലെ കുഴികളോടു കെഎസ്ആർടിസിയും തോറ്റു തുടങ്ങി.
റോഡിലെ കുഴിയും വെള്ളക്കെട്ടും താണ്ടി സമയത്തിന് ഓടിയെത്താൻ ബസുകൾക്ക് കഴിയുന്നില്ല. 20 മുതൽ 30 മിനിറ്റ് വരെ താമസിച്ചാണ് ചങ്ങനാശേരി ഡിപ്പോയിലേക്ക് ബസുകൾ എത്തുന്നത്.
സമയം വൈകുന്നത് കാരണം സ്കൂൾ വിദ്യാർഥികളും വിവിധ ജോലികൾക്കു പോകുന്നവരുമാണ് വലയുന്നത്.
റോഡിലെ കുഴിയിൽ നിന്നു കയറി വരുന്ന കാർ.
നാടിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി സർവീസ് പ്രതിസന്ധിയിലായാൽ ജനങ്ങൾ ഒറ്റപ്പെട്ടു പോകും. റോഡിന്റെ അവസ്ഥ കാരണം നിർത്തിയ സ്റ്റേ സർവീസ് ഇതു വരെ പുനരാരംഭിച്ചില്ല.
കഴിഞ്ഞ ദിവസം മുളയ്ക്കാംതുരുത്തിയിൽ ബസ് റോഡിലെ കുഴിയിൽ താഴ്ന്നു. ആളുകളെ ബസിൽ നിന്ന് ഇറക്കിയതിനു ശേഷമാണ് കുഴിയിൽ നിന്നു ബസ് കരകയറ്റിയത്.
ആളുകൾ തിങ്ങി നിറഞ്ഞ ബസുകൾ കുഴിയിൽ ചാടി ചരിഞ്ഞു പോകുന്നതും അപകടഭീഷണിയാണ്. വാലടിയിൽ പെട്രോൾ പമ്പിനു സമീപം റോഡിലെ വെള്ളക്കെട്ട്.
മഴക്കാലത്തെ യാത്രാദുരിതം മാറാൻ റോഡിൽ മക്ക് ഇറക്കി താൽക്കാലികമായെങ്കിലും ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും ആവശ്യപ്പെടുന്നു.റോഡെന്നു പറയാൻ ടാറിന്റെ അംശം പോലും പലയിടത്തുമില്ല.
തുരുത്തി – വാലടി റോഡിൽ മുളയ്ക്കാംതുരുത്തി ഭാഗത്തെ കുഴിയിലൂടെ നടന്നുപോകുന്ന നാട്ടുകാരനായ സാബു.
കുഴിയുടെ ആഴവും വലുപ്പവും മനസ്സിലാക്കിയാണ് ബസ് ഓടിക്കുന്നത്. നിറയെ ആളുകളുമായി കുഴിയിലേക്ക് ഇറങ്ങിയാൽ ബസ് ശരിക്കും ആടി ഉലയും.
പരിചയമില്ലെങ്കിൽ ബസിന്റെ നിയന്ത്രണം പോലും നഷ്ടപ്പെടാം. സമയം വൈകിയാലും വളരെ ശ്രദ്ധിച്ചാണ് പോകുന്നത്.’ കെഎസ്ആർടിസി ഡ്രൈവർ (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡിലെ കുഴി തിരിച്ചറിയാതെ പലരും അപകടത്തിൽപെടുന്നു.
നാട്ടുകാർ കുഴിയിലെ വെള്ളം ചാല് കീറി പാടശേഖരത്തിലേക്കു വെട്ടിവിടുകയാണ്.
സാബു, മുളയ്ക്കാംതുരുത്തി സ്വദേശി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]