
ഗുരുതര രോഗത്തിന്റെ പിടിയിലമർന്ന അക്സമോളുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ അപലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗത്തിന്റെ ചികിത്സയിലാണ് അക്സ പി.അനോജ് (19). കഴിഞ്ഞ നാലുവർഷമായി മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കയറി ഇറങ്ങാത്ത ആശുപത്രികളില്ല. ആദ്യത്തെ രണ്ടു വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം കോട്ടയം മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ. തുർന്ന് കുഞ്ഞിന്റെ നില വളരെ ഗുരുതരമാവുകയും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ ഹെമറ്റോളജി ഡിപ്പാർട്ടമെന്റിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ അവിടെ ചികിത്സയിലാണ്.
പല ടെസ്റ്റുകളുടെയും പരിശോധനാഫലങ്ങൾ പ്രകാരം ഇടത്തെ കിഡ്മിയിൽ ഗുരുതരമായ അണുബാധയും അതോടൊപ്പം ഒരു മുഴയും ഉണ്ടെന്നും എച്ച്ബിയുടെ ലെവൽ മൂന്നും പ്ലേറ്റ്ലെറ്റിന്റെ ലെവൽ മൂവായിരവും ആണെന്നും കണ്ടെത്തി. ഈ അവസ്ഥയിൽ ജീവൻ രക്ഷിക്കുവാൻ ആദ്യം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതിനു ശേഷം കിഡ്ഡി സംബന്ധമായ ചികിത്സയും മാത്രമേ പോം വഴിയുള്ളൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വേണ്ടി മാത്രം ഏകദേശം 25 ലക്ഷത്തിനു മുകളിൽ ചെലവ് വരും എന്നും ഡോക്ടർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി 20 ലക്ഷത്തിലധികം തുക ചെലവഴിച്ചു കഴിഞ്ഞു. ഇത് കൂടാതെ കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും വൻ കുടലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണുള്ളത്. പലരോടും കടം വാങ്ങിയും ബാങ്കുകളിൽ നിന്നും ലോൺ എടുത്തുമാണ് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കുടുംബത്തിനും താങ്ങാവുന്നതിലും അധികമാണ് ഈ ചെലവുകൾ. കുടുംബത്തിനു ആകെ 2.5 സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമാണുള്ളത്. സാഹചര്യത്തിൽ മറ്റുള്ളവരുടെ കനിവ് ഈ കുടുംബം തേടുകയാണ്. ഫോൺ: 9446389458.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
പേര്: AKSA P. ANOJ
Account No- 67368439066
Bank- SBI. Branch- PALLOM
IFSC- SBIN0070217
മേൽവിലാസം
പി. കെ. അനോജ് കുമാർ
പാറയിൽ ഹൗസ്
മൂലവട്ടം (പിഒ), കോട്ടയം