
കോട്ടയം ജില്ലയിൽ 70 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 227 പേർ ചികിത്സയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഇന്നലെ മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 70 കോവിഡ് കേസുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. ഈ മാസം മാത്രം 283 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 227 പേർ ഇപ്പോഴും ചികിത്സയിലാണ്. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും അനാവശ്യ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഇടവിട്ടുള്ള മഴയോടെ പനിയും വ്യാപിക്കുന്നുണ്ട്. 255 ആളുകളിൽ ഇന്നലെ പനി സ്ഥിരീകരിച്ചു. ഈ മാസത്തെ 27 ദിവസത്തിനുള്ളിൽ 6969 പേരിലാണ് പനി ബാധിച്ചത്. പനിയോ, കോവിഡോ രോഗികളിൽ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ രോഗമുക്തി ലഭിക്കുന്നുണ്ട്. എങ്കിലും രോഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.