
പവർലിഫ്റ്റിങിൽ സ്വർണം നേടി ദമ്പതികളായ സോളമനും ക്രിസ്റ്റിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ കേരളത്തിനായി ഒന്നാം സ്ഥാനങ്ങൾ നേടി സ്വർണ മെഡലുകൾ കരസ്ഥമാക്കി ദമ്പതികളായ സോളമൻ തോമസും ക്രിസ്റ്റി സോളമനും, കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന ‘സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ളബിന്റെ’ ഉടമസ്ഥരും അവിടെ ഫിറ്റ്നസ് പരിശീലകരുമായ സോളമൻ (53) 105 കിലോ വിഭാഗത്തിലും, ഭാര്യ ക്രിസ്റ്റി (47) 63 കിലോ വിഭാഗത്തിലും മത്സരിച്ചാണ് ദേശീയതലത്തിൽ സ്വർണസമെഡലുകൾ കരസ്ഥമാക്കിയത്. ഹിമാചൽപ്രദേശിൽ പാലംപൂരിൽ ‘സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യ’ യുടെ ആഭിമുഖ്യത്തിൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഹിമാചൽപ്രദേശിന്റെ നേതൃത്വത്തിൽ ആണ് മത്സരം നടത്തിയത്.
ശരീരസൗന്ദര്യ മത്സരത്തിൽ ജില്ലാതലത്തിലും ഗുസ്തിയിൽ സംസ്ഥാനതലത്തിലും ജേതാവ് ആയിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും ദേശീയ ജേതാവുമാണ്. കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകനാണ്. പവർലിഫ്റ്റിങ് മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ ജേതാവ് ആയിട്ടുള്ള ക്രിസ്റ്റി സോളമൻ അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ്. മക്കൾ : സൂസൻ (അലിയാൻസ്, തിരുവനന്തപുരം). ഗബ്രിയേൽ : (എൻജിനീയറിങ് വിദ്യാർത്ഥി, അയർലൻഡ്).