
ഫുട്ബോൾ താരം സി.കെ.വിനീത് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീത് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത ശേഷം ഓടയിൽ അകപ്പെട്ടു. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ 1ന് വൈക്കം – എറണാകുളം റോഡിൽ നാനാടം ആതുരാശ്രമം സ്കൂളിനു സമീപമാണ് അപകടം. ഫുട്ബോൾ താരമായ സുഹൃത്ത് എൻ.പി.പ്രദീപാണ് കാർ ഓടിച്ചിരുന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടം. തുടർന്ന് എറണാകുളത്തു നിന്നു മറ്റൊരു കാർ വരുത്തിയാണ് ഇവർ യാത്ര തുടർന്നത്.