കോട്ടയം ∙ ടിബി റോഡിലെ ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം തുടങ്ങിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുന്നു. വിവിധ രാഷ്ട്രീയ നേതാക്കളുടെയും ചർച്ചകളുടെയും സൗഹൃദ താവളമായിരുന്നു പണ്ട് ഇവിടം.
കോഫി ഹൗസിന്റെ എറണാകുളത്തെ ഒരു ശാഖ നിർത്തിയപ്പോൾ അവിടുത്തെ ഫർണിച്ചറും ജീവനക്കാരെയും ചേർത്ത് കോട്ടയത്ത് പുതിയ ശാഖ തുടങ്ങുകയായിരുന്നു. ഒരു വീട് അതേ നിലയിൽ വാടകയ്ക്ക് എടുക്കുകയായിരുന്നു.
അന്നു കോഫി ഹൗസിനൊപ്പം നഗരത്തിന്റെ പഴയ മുഖങ്ങളായിരുന്ന കെഎസ്ആർടിസിയും ടിബിയും ഇതിനോടകം പുതിയ കെട്ടിടങ്ങളുമായി നവീന മുഖം സ്വീകരിച്ചു.
എന്നാൽ കോഫി ഹൗസ് തനിമ നിലനിർത്തിയാണ് അൻപതിന്റെ നിറവിലെത്തിയത്. പഴമ നഷ്ടപ്പെടുത്താതെ കെട്ടിടം അതേനിലയിൽ നിലനിർത്തണമെന്ന കോഫി ഹൗസിന്റെ അഭ്യർഥനയെ തുടർന്നാണ് കെട്ടിടം ഉടമകൾ പുതുമോടിയിലേക്ക് മാറാത്തത്.
ഇതിനിടെ തറയിൽ ൈടൽസ് പാകിയും മേൽക്കൂരയുടെ ഓട് മാറ്റിയിട്ടും കെട്ടിടം ബലവത്താക്കിയിട്ടുണ്ട്. 26 ജീവനക്കാരാണ് ഇവിടെയുള്ളത്.
നഗരത്തിൽ 1980– 90 കാലയളവിൽ ചൂടേറിയ പല രാഷ്ട്രീയ ചർച്ചകൾക്കും വേദിയായിരുന്നു കോഫി ഹൗസിന്റെ അകത്തളങ്ങൾ.
പല രാഷ്ട്രീയക്കാർ ചായക്കോപ്പയ്ക്ക് ചുറ്റും കൂടിയിരുന്നു. മസാലദോശയും നെയ്റോസ്റ്റും അതിനൊപ്പം ‘ക്ഷണിക്കപ്പെടാതെ’ എത്തുന്ന വടയും.
അതാണ് പ്രധാന ഭക്ഷണം. അതും എല്ലാ ദിവസവും ഇല്ല, വല്ലപ്പോഴും.
എല്ലാവർക്കുമായി ആരെങ്കിലും ഒരാളാകും ബില്ല് നൽകുക. പക്ഷേ, പിറ്റേന്ന് കോളജുകളിൽ എത്തിയാൽ ചായക്കോപ്പയിലെ സൗഹൃദം അവിടെയില്ല; ക്യാംപസിൽ ഇവരെല്ലാം ആശയ പോരാട്ടങ്ങളുടെ കൊടുങ്കാറ്റാകും.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എംപി, കെ.സുരേഷ് കുറുപ്പ്, ജോസഫ് എം.പുതുശേരി, ഡിജോ കാപ്പൻ, ജോസഫ് വാഴയ്ക്കൻ, ഉഴവൂർ വിജയൻ, ടോമി കല്ലാനി, കെ.ആർ.അരവിന്ദാക്ഷൻ, സി.കെ.ജീവൻ തുടങ്ങി അന്നത്തെ യുവ നേതൃനിരയിലെ മിക്കവരും കോഫി ഹൗസിന്റെ സായന്തനങ്ങളിൽ പതിവു മുഖങ്ങളായിരുന്നു.
പിന്നീട് ഇവരുടെ കൂട്ടായ്മയ്ക്കും ഇവിടം വേദിയായിട്ടുണ്ട്. അൻപതിന്റെ നിറവിൽ ഇന്നു രാവിലെ 11നു പഴയകാല സൗഹൃദ കൂട്ടായ്മ ഒരുക്കിയിട്ടുണ്ടെന്നു മാനേജർ ആർ.
പ്രമോദ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

