കോട്ടയം ∙ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന തലത്തിൽ തിരുവനന്തപുരത്ത് നടത്തിയ വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ് മത്സരങ്ങളിൽ കോട്ടയം ജില്ലയ്ക്കായി 4 സ്വർണ മെഡലുകൾ നേടി ദമ്പതികളായ സോളമൻ തോമസും (53) ക്രിസ്റ്റി സോളമനും (47). കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉടമസ്ഥരും അവിടെ മുഖ്യ പരിശീലകരുമാണ് ഇരുവരും.
പവർ ലിഫ്റ്റിങ്ങിൽ സോളമൻ 105 കിലോ വിഭാഗത്തിലും ക്രിസ്റ്റി 63 കിലോ വിഭാഗത്തിലും, വെയ്റ്റ് ലിഫ്റ്റിങ്ങിൽ സോളമൻ 102 കിലോ വിഭാഗത്തിലും ക്രിസ്റ്റി 59 കിലോ വിഭാഗത്തിലും മത്സരിച്ചാണ് നാല് സ്വർണ മെഡലുകൾ നേടിയത്.
സോളമൻ തോമസ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്റും ക്രിസ്റ്റി സോളമൻ വൈസ് പ്രസിഡന്റുമാണ്. തിരുവനന്തപുരത്ത് മാധ്യമ സ്ഥാപനത്തിലെ ഔദ്യോഗിക ജീവിതത്തിനിടയിൽ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ രണ്ട് തവണ ഒന്നാം സ്ഥാനവും സ്കൂൾ കോളജ് പഠനകാലത്ത് ഗുസ്തിയിൽ സംസ്ഥാനതലത്തിൽ നാലു തവണ വിജയിച്ചിട്ടുള്ള സോളമൻ തോമസ് പവർ ലിഫ്റ്റിങ്ങിൽ പത്തോളം സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ ജേതാവ് ആണ്.
ഗോവയിലും ഹിമാചൽപ്രദേശിലും ദേശീയതലത്തിൽ നടത്തിയ പവർ ലിഫ്റ്റിങ്ങിൽ സ്വർണ മെഡലുകളും ഗോവയിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിയും നേടിയിട്ടുണ്ട്. കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി.
തോമസിന്റെയും ശോശാമ്മയുടെയും മകനാണ്.
ക്രിസ്റ്റി സോളമൻ ഹിമാചൽ പ്രദേശിൽ ദേശീയതലത്തിൽ നടത്തിയ പവർ ലിഫ്റ്റിങ്ങിൽ ജേതാവാണ്. പവർലിഫ്റ്റിങ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച് പ്രസ് മത്സരത്തിൽ സ്വർണ മെഡൽ നേടിയിരുന്നു.
കഴിഞ്ഞ വർഷം മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിലും പവർ ലിഫ്റ്റിങ്ങിൽ സ്വർണ മെഡലും എറണാകുളത്ത് പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ നടത്തിയ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് മത്സരത്തിൽ സിൽവർ മെഡലും നേടിയിട്ടുള്ള ക്രിസ്റ്റി അമയന്നൂർ പാറയിൽ പി.ടി.ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ്. മക്കൾ: സൂസൻ (അലിയാൻസ്, തിരുവനന്തപുരം).
ഗബ്രിയേൽ (എൻജിനീയറിങ് വിദ്യാർഥി, അയർലൻഡ്). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

