പാലാ ∙ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച ധീര സൈനികനെ ആദരിച്ച് രാജ്യം. 1987 നവംബർ 25നു ശ്രീലങ്കയിൽ എൽടിടിഇ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മേജർ രാമസ്വാമി പരമേശ്വരൻ ഉൾപ്പെടെ 1200 സൈനികരെയാണ് സൈന്യം ആദരിച്ചത്.
ശ്രീലങ്കയിൽ വീരമൃത്യു വരിച്ച സൈനികർക്ക് പൊതുചടങ്ങിൽ ആദ്യമായാണ് ആദരമർപ്പിച്ചത്.
രാമപുരം കിളിമംഗലം കുടുംബത്തിൽ ശങ്കരനാരായണ രാമസ്വാമിയുടെയും ജാനകിയുടെയും മകനാണ് രാമസ്വാമി പരമേശ്വരൻ. മുംബൈയിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് മിലിറ്ററി ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി.
1972ൽ മഹാർ ബറ്റാലിയനിൽ സൈനിക സേവനം തുടങ്ങി.
പരം വീർ ചക്ര നേടിയ തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക സൈനികനാണ് മേജർ രാമസ്വാമി പരമേശ്വരൻ. മേജർ പരമേശ്വരൻ അടക്കം 14 പേർക്ക് മരണാനന്തരമാണ് ഈ ബഹുമതി നൽകിയത്.
രാജ്യം സൈനികർക്കു നൽകുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് പരം വീർ ചക്ര.
ധീരസൈനികന്റെ കഥ യുവതലമുറയെ അറിയിക്കാനും അർഹമായ ആദരത്തോടെ സ്മരിക്കാനും ബഹുമാനിക്കാനുമായി വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ രാമപുരം എക്സ് സർവീസ് മെൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാമപുരം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്മാരകം നിർമിച്ചിട്ടുണ്ട്. മേജർ രാമസ്വാമി പരമേശ്വരന്റെ അർധകായ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

