കോട്ടയം ∙ പേവിഷബാധയ്ക്കെതിരെ എടുക്കുന്ന ആന്റി റേബീസ് വാക്സീനിലും പാമ്പുകടിയേറ്റാൽ എടുക്കുന്ന ആന്റിവെനം കുത്തിവയ്പിലും വ്യാജനെന്നു ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തൽ. ഗുണനിലവാരമില്ലാത്ത വാക്സീനുകൾ ജില്ലയിലെ ചില സ്വകാര്യ ഫാർമസികളിൽനിന്നു നൽകുന്നുവെന്നാണു കണ്ടെത്തൽ.
ജില്ലയിൽ 17 ലക്ഷം രൂപയുടെ, ഗുണനിലവാരമില്ലാത്ത മരുന്നുകൾ പിടിച്ചെടുത്തതിനു പുറമേയാണു ഗുണനിലവാരമില്ലാത്ത വാക്സീനുകളും പിടിച്ചത്.
ആന്റിവെനം അപൂർവം ഹോൾസെയിൽ മെഡിക്കൽ സ്റ്റോറുകൾ മാത്രമേ സൂക്ഷിക്കാറുള്ളൂ. ആന്റി റേബീസ് വാക്സീൻ മിക്ക മെഡിക്കൽ സ്റ്റോറുകളിലും കിട്ടും.
കടിയേൽക്കുന്നവർക്ക് ആഴത്തിലുള്ള മുറിവാണ് ഉണ്ടാകുന്നതെങ്കിൽ കൂടുതൽ വീര്യമുള്ള വാക്സീനുകൾ കുത്തിവയ്ക്കേണ്ടി വരും. ഇത്തരം വാക്സീനുകൾക്കു ഭീമമായ വിലയാണു മെഡിക്കൽ സ്റ്റോറുകൾ ഈടാക്കുന്നത്.
ഇതിലാണു ഗുണനിലവാരമില്ലാത്തവ കടന്നു കൂടുന്നത്. 2000 മുതൽ 5000 രൂപ വരെയാണ് ആന്റി റേബീസ് വാക്സീന്റെ വില.
ഒരു ഡോസ് (10 എംഎൽ) ആന്റി വെനത്തിന് 325 മുതൽ 700 രൂപ വരെ നൽകണം. പാമ്പുകടിയുടെ കാഠിന്യം അനുസരിച്ച് കൂടുതൽ ഡോസ് നൽകേണ്ടി വരും.
സർക്കാർ ആശുപത്രികളിൽ ഈ കുത്തിവയ്പുകൾ സൗജന്യമാണ്. എന്നാൽ ആശുപത്രികളിൽനിന്നു നൽകുന്ന വാക്സീനുകൾ ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട്.
ആ സാഹചര്യത്തിൽ മെഡിക്കൽ സ്റ്റോറികളിൽനിന്നു വാക്സീൻ വാങ്ങേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

