പുതുപ്പള്ളി ∙ 300 ഉടുപ്പുകൾ സ്വയം ഡിസൈൻ ചെയ്ത് തുന്നിയെടുത്ത് ജെംസ് എജ്യുക്കേഷൻ ലൈഫ് വാലി ഇന്റർനാഷനൽ സ്കൂളിലെ കുട്ടികൾ. ഷെയ്ഡ്സ് ഓഫ് ലൈഫ് എന്ന പേരിൽ സ്കൂളിൽ നടത്തിയ ശിൽപശാലയിലാണ് 5 മുതൽ 12 വരെ ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികൾ നീളമുള്ള മേലുടുപ്പ് തുന്നിയത്.
സാധാരണ ഡ്രസിനു മുകളിൽ കോട്ട് പോലെ ധരിക്കാനാണു മേലുടുപ്പുകൾ ഒരുക്കിയത്. ഒക്ടോബർ 11നു സ്കൂളിൽ നടക്കുന്ന എക്സ്പോ 2025 പരിപാടിയിൽ ഈ ഉടുപ്പുകൾ ധരിച്ചു കുട്ടികൾ പങ്കെടുക്കും.
കോട്ടൺ തുണിയിൽ വേണ്ട
അലങ്കാരപ്പണികളും വസ്ത്രത്തിനാവശ്യമായ തുന്നലുകളുമെല്ലാം കുട്ടികൾ കൈകൾ കൊണ്ടു തന്നെയാണു ചെയ്തത്. ഫുട്ബോൾ, പൂക്കൾ, സൈക്കിൾ തുടങ്ങിയവയുടെ രൂപങ്ങളാണു കുട്ടികൾ ഉടുപ്പിൽ നൂലുകൾ കൊണ്ടു തുന്നിച്ചേർത്തത്.
തുണി മുറിച്ചു നൽകുന്നതിനും രൂപകൽപന, തയ്യൽ എന്നിവയ്ക്കും വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നിറങ്ങൾ കലർത്തുന്നതിനുമെല്ലാമായി പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചായിരുന്നു ശിൽപശാല. പ്രിൻസിപ്പൽ ഡോ.മെറീന സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഡോ.
ജിയോ സെബാസ്റ്റ്യൻ, പ്രോഗ്രാം കോഓർഡിനേറ്റർ ജയ്സൺ മാത്യു, അധ്യാപക കോഓർഡിനേറ്റർ ടീന സാറിൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]