തൊഴിൽമേള
കോട്ടയം ∙ എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 30ന് 10 മുതൽ സൗജന്യ തൊഴിൽമേള നടത്തും. എസ്എസ്എൽസി/ഐടിഐ/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി എന്നിവയോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്കു പങ്കെടുക്കാം.
29നു മുൻപായി bit.ly/mccktm1 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCKTM, 0481-2731025, 9495628626.
ചെസ് പരിശീലനം
∙ കോട്ടയം ചെസ് അക്കാദമി ഓൺലൈൻ ആയും നേരിട്ടും നടത്തുന്ന ബേസിക്/ അഡ്വാൻസ് ലവൽ ചെസ് പരിശീലന ക്ലാസുകൾ ഒക്ടോബർ 2ന് ആരംഭിക്കുന്നു.
5–15 വയസ്സുകാർക്ക് അപേക്ഷിക്കാം. 98950 30071.
ഇസിജി ടെക്നിഷ്യൻ
ചങ്ങനാശേരി ∙ തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി ടെക്നിഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. 30ന് വൈകിട്ട് 3നു മുൻപായി നേരിട്ട് അപേക്ഷ സമർപ്പിക്കണം.
0481 2445470
പഞ്ചകർമ അസിസ്റ്റന്റ്
ചങ്ങനാശേരി ∙ ഗവ. ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ അസിസ്റ്റന്റ് (ആൺ, പെൺ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത: എസ്എസ്എൽസി, ഒരു വർഷത്തെ പ്രവൃത്തിപരിചയം. താൽപര്യമുള്ളവർ ഒക്ടോബർ 6ന് രാവിലെ 10നു ആശുപത്രിയിൽ എത്തണം.
വൈദ്യുതി മുടക്കം
തെങ്ങണ ∙ കരിക്കണ്ടം, കൊച്ചു റോഡ് നമ്പർ വൺ, മാന്നില നമ്പർ വൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും എസ്സി കവല ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.=
കുറിച്ചി ∙ ഉദയ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഇടനാട്ടുപടി, പുളിമൂട്, പാപ്പാഞ്ചിറ, മിഷൻപള്ളി, റൈസിങ് സൺ, പൊൻപുഴ, കൈതയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കെജി കോളജ്, കടുവുംഭാഗം, ബിഎസ്എൻഎൽ, മിനി, കരിയിലക്കുളം, ചേന്നംപള്ളി ജംക്ഷൻ, വൃന്ദാവൻ, ജനത ക്ലബ്, കൊത്തല ടവർ, കോയിത്താനം, ദേവപുരം, ഇളങ്കാവ്, കൊത്തല സ്കൂൾ, ഗ്രാൻഡ് കേബിൾ, 13–ാം മൈൽ, മണ്ണാത്തിപ്പാറ, പുതുവയൽ, ഓർവയൽ, പൂതക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ∙ മാത്തൂർപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പുളിഞ്ചുവട് ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
എൽപിഎസ്എ നിയമനം
വെമ്പള്ളി ∙ ഗവ.
യുപി സ്കൂളിൽ എൽപിഎസ്എ താൽക്കാലിക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ഒക്ടോബർ 3നു 10ന് അഭിമുഖത്തിനു ഹാജരാകണം.
അധ്യാപക ഒഴിവ്
കോട്ടയം ∙ ഗവ. മുഹമ്മദൻ യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.
അഭിമുഖം 29നു രാവിലെ 11.30നു സ്കൂൾ ഓഫിസിൽ.
തെങ്ങിൻ തൈ വിതരണം
പാലാ ∙ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സാന്തോം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഗ്രൗണ്ടിൽ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു. ഫോൺ: 9074556726.
കാൻസർ നിർണയ ക്യാംപ് 3ന്
കുര്യനാട് ∙ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, പാലാ മാർ സ്ലീവാ മെഡിസിറ്റി എന്നിവയുടെ നേതൃത്വത്തിൽ ഒക്ടോബർ 3ന് 1.30നു കാൻസർ ബോധവൽക്കരണ സെമിനാറും സൗജന്യ രോഗനിർണയ ക്യാംപും നടത്തും.
ഒന്നു മുതൽ 4 വരെ റജിസ്ട്രേഷൻ ഉണ്ടായിരിക്കും. 94467 57019, 99613 11196.
മൃഗങ്ങൾക്ക് കുത്തിവയ്പ്
ഏറ്റുമാനൂർ∙ ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ കിങ്ഡം അനിമലിയ ക്ലിനിക്കിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങൾക്ക് ഇന്ന് രാവിലെ 11 മുതൽ 12 വരെ സൗജന്യ പ്രതിരോധ കുത്തിവയ്പ് നൽകും.
7012402803 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]