ചങ്ങനാശേരി ∙ മോഹൻലാൽ നായകനായ ‘കിരീടം’ സിനിമയിലൂടെ പ്രശസ്തമായ കിരീടം പാലം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സിനിമ ടൂറിസം പദ്ധതിയാകുമ്പോൾ, പരിഗണന ലഭിക്കാതെ ചങ്ങനാശേരി മാർക്കറ്റ്. തിരുവനന്തപുരത്ത വെള്ളായണി കായലിന്റെ ഭാഗമായ കിരീടം പാലം ടൂറിസം കേന്ദ്രമാകുന്നതിന്റെ ഉദ്ഘാടനം വൈകാതെ നടക്കും.
അതിലേറെത്തവണ വെള്ളിത്തിരയിൽ നിറഞ്ഞ ചങ്ങനാശേരി മാർക്കറ്റാകട്ടെ, ശോച്യാവസ്ഥയിലാണ്.
സ്ഫടികം പോലെ ബ്ലോക്ക്ബസ്റ്ററായ ഒട്ടേറെ മലയാളം സിനിമകൾക്കും തമിഴ്, ബോളിവുഡ് ചിത്രങ്ങൾക്കും ഹോളിവുഡ് സിനിമയ്ക്കും വരെ ലൊക്കേഷനായ ചങ്ങനാശേരി മാർക്കറ്റിനുള്ള ടൂറിസം സാധ്യതകൾ അധികൃതർ പരിഗണിക്കുന്നതേയില്ല. അടുത്തയിടെ ബോളിവുഡ് ചിത്രമായ ‘പരം സുന്ദരി’യിലൂടെയും മാർക്കറ്റ് ബിഗ് സ്ക്രീനിലെത്തി. അഞ്ചുവിളക്ക് സ്ക്വയറിനു സമീപം തെളിയാതെ കിടന്ന അലങ്കാര വിളക്കുകൾ ഒടുവിൽ സിനിമ പ്രവർത്തകർ തെളിയിക്കേണ്ട
അവസ്ഥയും ഉണ്ടായി. സിനിമ ടൂറിസം പദ്ധതി നടപ്പാക്കിയാൽ മാർക്കറ്റിന്റെ വികസനവും സാധ്യമാക്കാം.
മാർക്കറ്റിനെ സ്റ്റാർ ആക്കാൻ
∙ വ്യാപാരികളുടെ സഹകരണത്തോടെ മാർക്കറ്റിന്റെ പൗരാണികത നിലനിർത്തണം.
∙ മണിമാളികയുടെയും കല്ലുമാളികയുടെയും മാതൃകയിലുള്ള പഴയകാല കെട്ടിടങ്ങൾ സംരക്ഷിക്കണം. ∙ ബോട്ട് ജെട്ടി നവീകരിക്കണം.
പടവുകൾ നന്നാക്കണം. ∙ ബോട്ട് ജെട്ടിയിലേക്ക് പോള ഒഴുകിയെത്താതിരിക്കാനുള്ള സംവിധാനം ഒരുക്കണം.
∙ അഞ്ചുവിളക്ക് സ്ക്വയർ സൗന്ദര്യവൽക്കരിക്കണം. തകർന്ന കൽക്കെട്ടുകളും അലങ്കാര ദീപങ്ങളും നന്നാക്കണം.
∙ സ്ഫടികം സിനിമയിലെ ആട്തോമ തുടങ്ങി ഹിറ്റായ കഥാപാത്രങ്ങളെ പുതിയ സാങ്കേതിക സംവിധാനത്തിൽ മാർക്കറ്റിൽ പുനരാവിഷ്കരിക്കാം. ∙ പ്രത്യേക ഷൂട്ടിങ് സ്പോട്ടുകൾ ഒരുക്കാം.
∙ നവീകരണങ്ങൾ പ്രവർത്തനങ്ങൾ നടത്തിയാൽ അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനും സ്ഥിരം സംവിധാനം ഒരുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]