
കോട്ടയം ∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി കുട്ടികൾക്ക് നിയമ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്.ബിജീഷ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.സത്യൻ അധ്യക്ഷത വഹിച്ചു.
‘കുട്ടികളും നിയമവും’ എന്ന വിഷയത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാലീഗൽ വൊളന്റിയർമാരായ ടി.വി.ബോസ്, പി.എസ്.ഫൈസൽ, അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസെടുത്തു.
തുടർന്ന് കുട്ടികൾക്ക് സൗജന്യമായി നിയമ പാഠപുസ്തകം വിതരണം ചെയ്തു. ലീഗൽ ലിറ്ററസി സ്കൂൾ കോഓർഡിനേറ്റർമാരായ ആഷാബോസ്, ബിബിൻ തോമസ്, അധ്യാപകരായ യു.ജി.സന്ധ്യ, വി.ആർ.അമ്പിളി, ലാബ് അസിസ്റ്റന്റ് പി.വി.വിശാൽ, സ്കൂൾ ലീഡർ പി.ജെ. നന്ദു കൃഷ്ണ, വിദ്യാർഥി പ്രതിനിധി ആര്യൻ അനീഷ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]