
പാലാ ∙ മീനച്ചിൽ ഹെറിറ്റേജ് കൾചറൽ സൊസൈറ്റിയുടെ 16-ാമത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. കുരിശുപള്ളി കവലയിൽ ആരംഭിച്ച പായസ മേളയും മാവേലി ബസാറും നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് സന്തോഷ് കെ.മണർകാട് അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ലിസിക്കുട്ടി മാത്യു, നഗരസഭ കൗൺസിലർ ആനി ബിജോയ്ക്കു നൽകി നിർവഹിച്ചു.
സജേഷ് ശശി, വി.എം.അബ്ദുല്ല ഖാൻ, ജോസുകുട്ടി പൂവേലിൽ, ജോർജ് വലിയപറമ്പിൽ, ജോഷി വട്ടക്കുന്നേൽ, മൈക്കിൾ കാവുകാട്ട്, കിരൺ അരീക്കൽ, എം.ടി.കൃഷ്ണൻ നായർ, തങ്കച്ചൻ കാപ്പിൽ, ബിജു വാതല്ലൂർ, ഷാജി പന്തപ്ലാക്കൽ, ടെൻസൺ വലിയകാപ്പിൽ, സജി പുളിക്കൽ, കെ.പി.രാജൻ, സതീഷ് മണർകാട്ട്, ജോയി വട്ടക്കുന്നേൽ, സോണി വലിയകാപ്പിൽ, സാജൻ പന്തപ്ലാക്കൽ, ബാബു കലയത്തിനാൽ, ബാബു പുന്നത്താനം, ബേബി കീപ്പുറം, അനൂപ് ടെൻസൺ എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം ഇന്ന്
കുറുമണ്ണ് ∙ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഇന്ന് ഓണാഘോഷം നടത്തും.
രാവിലെ 8.45 നു അത്തപ്പൂക്കള മത്സരം. മെഗാ തിരുവാതിരയും വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും.
സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.തോമസ് മണിയഞ്ചിറ അധ്യക്ഷത വഹിക്കും.
കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി സന്ദേശം നൽകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.സോമൻ സമ്മാനദാനം നിർവഹിക്കും.
കൊച്ചിടപ്പാടി ∙ എം.ജി.ശ്രീകുമാർ ഫാൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി, ഓം റാം ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷൽ സ്കൂളിൽ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും കുട്ടികളുടെ കലാപരിപാടികളും ഇന്ന് 12നു ആരംഭിക്കും.
സാംസ്കാരിക സമ്മേളനം പി.സി.ജോർജ് ഉദ്ഘാടനം ചെയ്യും. ഇ.ആർ.ബിജു അധ്യക്ഷത വഹിക്കും.
ഓം റാം മിഖായേൽ ഐവനോവിന്റെ പുസ്തകം ‘ആൽക്കെമി’ പ്രകാശനം ചെയ്യും. ഡോ.ജോസഫ് ഫ്രാൻസിസ്, റോജർ സെബാസ്റ്റ്യൻ, ജോഷി മറ്റക്കര എന്നിവരെ ആദരിക്കും.
ഓണാഘോഷം നടത്തി
രാമപുരം ∙ മാർ ആഗസ്തിനോസ് കോളജ് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം കോളജ് മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.റെജി മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായ ജോബിൻ പി.മാത്യു, ഷീബ തോമസ്, സി.എൻ.സുമേഷ്, ഷിബു കല്ലറയ്ക്കൽ, ടി.ജെ.ശ്രാവൺ ചന്ദ്രൻ, അനിറ്റ ഉണ്ണി, ഇ.എസ്.ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
വിളക്കുമാടം ∙ എൻഎസ്എസ് 356-ാം നമ്പർ കരയോഗം ബാലഭദ്ര വനിതാസമാജത്തിന്റെ ഓണാഘോഷവും വാർഷികയോഗവും മീനച്ചിൽ താലൂക്ക് എൻഎസ്എസ് വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി.നായർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സുനിത ഹരി അധ്യക്ഷത വഹിച്ചു. അനു എസ്.നായർ, എം.എസ്.രതീഷ്കുമാർ, ശ്യാം പ്രകാശ്, എൻ.ഗോപകുമാർ, എം.ജി.ചന്ദ്രൻ, തനുജ പ്രമോദ് എന്നിവർ പ്രസംഗിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഓണ സന്ദേശമയച്ചു
തിടനാട് ∙ ജെസിഐയും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് സ്നേഹപൂർവം എന്നപേരിൽ മാതാപിതാക്കൾക്ക് തപാൽ വഴി ഓണ സന്ദേശമയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുന്ന പുതിയ തലമുറ ആദ്യമായി ഇൻലൻഡിൽ പ്രിയപ്പെട്ട
മാതാപിതാക്കൾക്ക് സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ ഓണസന്ദേശം പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. തിടനാട് പഞ്ചായത്തു പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, പ്രിൻസിപ്പൽ ശാലിനി റാണി, ജെസിഐ പ്രസിഡന്റ് ജെയ്സൺ മണൽമറ്റം, വാർഡ് മെംബർ സന്ധ്യ ശിവകുമാർ, മധു പന്തമാക്കൽ, രാജു വലിയവീട്ടിൽ, പി.വി.റോയി, എം.ജെ.ബേബി, ജോസ് വാരിക്കാട്ട്, പോസ്റ്റ് മാസ്റ്റർ ജോർഡി എന്നിവരും അധ്യാപകരും പങ്കെടുത്തു. ഏറ്റവും ഹൃദയസ്പർശിയായി കത്തുകൾ എഴുതിയ കുട്ടികൾക്ക് ജെസിഐ ഓണക്കോടി സമ്മാനമായി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]