
കോട്ടയം∙ വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി മള്ളിയൂർ ശ്രീ ഗണപതി ക്ഷേത്രത്തിൽ ഞായറാഴ്ച സോപാന സംഗീതാർച്ചന അരങ്ങേറി. പ്രശസ്ത സോപാന സംഗീതജ്ഞൻ ഏലൂർ ബിജുവിന്റെ ശിഷ്യരായ ലത, കമല, ജിഷ, കാവ്യ എന്നിവരും ഇടയ്ക്കയിൽ പരമേശ്വരൻ നമ്പൂതിരിയും സംഘാടകൻ ബാലു ബഹുലേയനും ആണ് പരിപാടിയിൽ പങ്കെടുത്തത്.
ഗണപതി സ്തുതിയോടെയായിരുന്നു ആരംഭം.
മള്ളിയൂരപ്പന്റെ മഹിമ പാടിപ്പറഞ്ഞ സമർപ്പിത കീർത്തനവും തുടർന്ന് മൂകാംബിക ദേവിയെ പ്രകീർത്തിച്ച് കൊണ്ടുള്ള കീർത്തനവും ആയിരുന്നു. തുടർന്ന് ദേവിയുടെ കാരുണ്യവും ശിവത്വത്തിന്റെ ആശ്വാസവും ഉയർത്തിക്കാട്ടുന്ന കൃതികൾ അവതരിപ്പിച്ചു.
ക്ഷേത്രാധിപതി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സർട്ടിഫിക്കറ്റുകൾ നൽകി. മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ അനുഗ്രഹത്തോടെ ചടങ്ങ് സമാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]