
പൊൻകുന്നം ∙ നവകേരള സദസ്സ് നടത്തുന്നതിന് പൊളിച്ച ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണ മതിൽ പുനർനിർമിക്കാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.ഏറെക്കാലമായി ബലക്ഷയത്തിലായിരുന്ന മതിലാണ് ഇടയ്ക്കു വച്ചു പൊളിച്ചത്.
സ്കൂളിന്റെ മുൻഭാഗത്ത് ദേശീയപാതയുടെ വശത്തെ സംരക്ഷണ ഭിത്തിയാണിത്. സ്കൂൾ കുട്ടികളടക്കം ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന നടപ്പാതയുടെ അരികിലെ ഭിത്തി തകർന്നാൽ വലിയ അപകടത്തിനു വഴിയൊരുക്കുമെന്നു നാട്ടുകാർ പറയുന്നു. നവകേരള സദസ്സിനു വേദിയൊരുക്കാൻ സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി മുറ്റത്തിന്റെ സംരക്ഷണ മതിലിന്റെ ഒരു ഭാഗം പൊളിച്ചു വഴിവെട്ടി.
ഇവിടെ ഗേറ്റ് സ്ഥാപിച്ച് പ്രധാന കവാടം കൂടാതെ പുതിയ ഒരു പ്രവേശന കവാടവും നിർമിക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. എന്നാൽ പിന്നീട് ഇവിടെ യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. മതിൽ അപകടാവസ്ഥയിലാണ് –ജാഗ്രത എന്ന ഒരു ബോർഡ് മാത്രം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]