ചങ്ങനാശേരി ∙ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പായിപ്പാട് പഞ്ചായത്ത് 11ാം വാർഡിൽ പാറക്കൽ സൈഫിന്റെ വീട് ഭാഗികമായി ഇടിഞ്ഞു വീണു. അടുക്കളയും ഒരു മുറിയുമാണ് തകർന്നത്.
മറ്റ് മുറികളിലായിരുന്നതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു.
∙ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ഇത്തിത്താനം ഇടയാടി കരിമ്പിൻതറ ഓമനക്കുട്ടന്റെ വീടിന് നാശനഷ്ടമുണ്ടായി. വീട്ടുവളപ്പിലെ മരമാണ് കടപുഴകിയത്.
അടുക്കളയും ഒരു മുറിയും ശുചിമുറിയും പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ മറ്റൊരു മുറിയിലായിരുന്നതിനാൽ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
കോഴിക്കൂടും തകർന്നു. ഓമനക്കുട്ടന്റെ ഓട്ടോയ്ക്കും കേടുപാട് സംഭവിച്ചു.
മരം വെട്ടിമാറ്റി. വീടിന് മുകളിൽ താൽക്കാലികമായി പടുത വിരിച്ചിരിക്കുകയാണ്.
∙ വെള്ളിയാഴ്ചയുണ്ടായ കാറ്റിലും മഴയിലും പെരുമ്പനച്ചി പ്രാക്കുഴി ഷീജ ബിജിയുടെ വീട് ഭാഗികമായി തകർന്നു വീണു.
വീടുകൾക്ക് മുകളിൽ മരം വീണു
കങ്ങഴ ∙ കാറ്റിൽ കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ നാശം.
റബർ, തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നിവ കടപുഴകി വീടുകൾക്ക് മുകളിൽ വീണു. പത്തനാട് ജംക്ഷനിൽ റോഡിൽ മരം വീണ് വൈദ്യുത ലൈൻ തകർന്നു.
കാഞ്ഞിരപ്പാറ കൊന്നയ്ക്കൽ രഞ്ജിത്ത് ആർ.നായരുടെ വീടിന് മുകളിൽ മരം വീണ് ഷീറ്റുകൾ തകർന്നു. കങ്ങഴ ചൂരനോലിൽ സുനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു.
കങ്ങഴ സെന്റ് തോമസ് എൽപി സ്കൂളിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. കങ്ങഴ 11-ാം വാർഡിൽ വാഴത്തോട്ടത്തിൽ വി.ടി.സുരേഷിന്റെ വീടിന് മുകളിൽ തേക്ക് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു.
നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മരം വീണ് പലയിടത്തും വൈദ്യുതി ലൈനുകൾ പൊട്ടിവീണു. പലയിടത്തും റബർമരങ്ങൾ പിഴുത് വീണു.
മൈലാടി, ചേലക്കൊമ്പ്, നിലംപൊടിഞ്ഞ ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.
മണിമല ∙ കടുത്ത മഴയിലും കാറ്റിലും മണിമല – വെള്ളാവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. 23 മരങ്ങൾ ടീം എമർജൻസി കേരള അംഗങ്ങൾ മുറിച്ചുമാറ്റി. ഇന്നലെ ഉച്ച കഴിഞ്ഞുണ്ടായ ശക്തമായ മഴയിലാണ് മരങ്ങൾ വീണത്.
ടീം അംഗങ്ങളായ സഫിൻ, ഷെബിൻ, ഷെജിൻ, ടോണി കാവാലം, സബിൻ എന്നിവർ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.ഇന്നലെയുണ്ടായ കാറ്റിലും മഴയിലും മാമ്മൂട് ചേന്നമറ്റം പുത്തൻപുരയ്ക്കൽ റോബിന്റെ വീട്ടിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി.
95 ദിവസത്തിനിടെ 4–ാമത്തെ വെള്ളപ്പൊക്കം
ചങ്ങനാശേരി ∙ 95 ദിവസത്തിനിടെ 4–ാമത്തെ വെള്ളപ്പൊക്കം, വീണ്ടും ക്യാംപുകളിലേക്ക് മാറേണ്ടി വരുമോ എന്ന ആശങ്കയിൽ കുടുംബങ്ങൾ. ജൂണിലെ മഴയ്ക്കു ശേഷം പലരും അടുത്തയിടെയാണ് ക്യാംപിൽ നിന്നു വീടുകളിലേക്ക് മാറിയത്.
എസി കോളനി, പൂവം, നക്രപുതുവൽ, മേപ്രാൽ, മൂലേപ്പുതുവൽ, അറുനൂറിൽ പുതുവൽ, കോമങ്കേരിച്ചിറ, കാവാലിക്കരി, പറാൽ, പണ്ടകശാലക്കടവ്, ഉമ്പൂഴിച്ചിറ, ഉണ്ണിത്തറ തുടങ്ങിയ ഭാഗത്തെ ജനങ്ങളാണ് ദുരിതത്തിൽ. വീടുകളിൽ വെള്ളം കയറിയതോടെ സാധനങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.
വെള്ളം കയറി റോഡ് ഗതാഗതം നിലച്ചതോടെ തുരുത്തുകൾ ഒറ്റപ്പെട്ട നിലയിലാണ്.
നീലംപേരൂർ പഞ്ചായത്തിലെ ഈര, നാരകത്തറ, പയറ്റുപാക്ക, ചക്കച്ചംപാക്ക എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. പ്രദേശത്തെ ഇടറോഡുകളും വെള്ളത്തിലാണ്.
റോഡുകളിൽ വെള്ളം കയറി
∙ പറാൽ റോഡിൽ ആറ്റുവാക്കരി ഭാഗം.
∙ പണ്ടകശാല – മനയ്ക്കച്ചിറ റോഡിൽ രമണൻ നഗർ. ∙ പൂവം – നക്രപുതുവൽ റോഡ്.
∙ മേപ്രാൽ റോഡ്.
ക്യാംപ് തുടരുന്നു
∙ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലേക്ക് ഒരു കുടുംബം കൂടി എത്തി.
ആകെ മൂന്ന് കുടുംബങ്ങളാണ് ക്യാംപിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]