
ഈരാറ്റുപേട്ട ∙ ശക്തമായ മഴയെത്തുടർന്നു ദുരന്ത നിവാരണ സമിതി അലാം മുഴക്കി.
മേലടുക്കം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ദുരന്ത നിവാരണത്തിന്റെ അലാമാണ് ഇന്നലെ 5 മണിക്ക് അടിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകാനും ഉരുൾ പൊട്ടൽ ഉണ്ടാകാനും സാധ്യതയുള്ള ഭാഗങ്ങളിൽ നിന്ന് എല്ലാവരും മാറിത്താമസിക്കണമെന്ന് തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർദേശം നൽകി. മലയോര മേഖലയിലെ വില്ലേജ് ഓഫിസർമാർ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നു കലക്ടർ നിർദേശം നൽകി.
പ്രദേശത്തെ സ്കൂളുകൾ പഞ്ചായത്ത് ഏറ്റെടുത്തു.
മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ വേണ്ട
കരുതൽ എന്ന നിലയിലാണിത്. ഇന്നു രാത്രി ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ മലനിരകളുള്ള പ്രദേശങ്ങളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാലും ജില്ലയിൽ കനത്ത മഴയും കാറ്റും അടക്കം പ്രകൃതിക്ഷോഭ സാഹചര്യം നിലനിൽക്കുന്നതിനാലും ജീവനക്കാർക്ക് അവധി അനുവദിക്കില്ലെന്നു തഹസിൽദാർ അറിയിച്ചു.
ഇന്നലെ രാവിലെ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണു. അരുവിത്തുറ പള്ളി ഭരണങ്ങാനം റോഡിൽ ചിറ്റാറ്റിൻകരയിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യുതത്തൂണും തകർന്നു. ഈരാറ്റുപേട്ട
– കാഞ്ഞിരപ്പള്ളി റോഡിൽ വെയിൽകാണാംപാറയിൽ മരം റോഡിലേക്കു മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട
അഗ്നിരക്ഷാ സേനയും സന്നദ്ധ സംഘടനകളും ചേർന്ന് മരം വെട്ടിമാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]