
മണിപ്പുഴ, പാറേച്ചാൽ ബൈപാസുകളിൽ വൻകുഴികൾ; റോഡുകൾ തകരാൻ കാരണം ഭാരവാഹനങ്ങളുടെ യാത്ര
കോട്ടയം ∙ മഴ ശക്തമായതോടെ വെള്ളം കെട്ടിക്കിടന്ന് റോഡുകൾ താറുമാറായി. നഗരത്തിലെ പ്രധാന ബൈപാസായ ഈരയിൽക്കടവ്–മണിപ്പുഴ റോഡ്, പാറേച്ചാൽ ബൈപാസ് ചെന്നുചേരുന്ന തിരുവാതുക്കൽ റോഡ് എന്നിവിടങ്ങളിലെ യാത്രയാണ് ഏറെ ദുഷ്കരമായത്. ഈരയിൽക്കടവിൽ വെള്ളം കെട്ടിക്കിടന്ന പ്രദേശത്ത് ടാറിങും മെറ്റിലും ഇളകി വലിയ കുഴിയായി.
വെള്ളക്കെട്ടിലൂടെ ഭാരവാഹനങ്ങൾ പോയതാണ് റോഡ് കൂടുതൽ തകരാൻ കാരണം. ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കോട്ടയം ഈരയിൽക്കടവ് ബൈപാസിലെ കുഴി.
റോഡിലെ കുഴി നിരത്തുന്നതിന് ഇന്റർലോക്ക് കട്ടകൾ ഇറക്കിയിട്ടുണ്ടെങ്കിലും മഴ കാരണം പണി ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ടു പൂർണമായി ഒഴിഞ്ഞിട്ടില്ല. പാറേച്ചാൽ ബൈപാസ് ചെന്നുചേരുന്ന തിരുവാതുക്കൽ റോഡിൽ നൂറു മീറ്ററോളം ദൂരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടെയും കുഴികൾ രൂപപ്പെട്ട് അപകടക്കെണിയാണ്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
തിരുവാതുക്കൽ–പുത്തനങ്ങാടി റോഡിലെ വലിയ കുഴികളും വെള്ളക്കെട്ടും യാത്ര ദുഷ്കരമാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]