
ഭക്ഷണം കഴിക്കാനെത്തുന്ന ലോട്ടറി വിൽപനക്കാരെ സഹായിക്കാനായി ലോട്ടറിയെടുത്തു; റസ്റ്ററന്റ് ഉടമയ്ക്ക് ഒരു കോടി രൂപ സമ്മാനം
പാമ്പാടി ∙ ഭക്ഷണം കഴിക്കാനെത്തുന്ന ലോട്ടറി വിൽപനക്കാരെ സഹായിക്കാനായി ലോട്ടറിയെടുത്ത റസ്റ്ററന്റ് ഉടമയ്ക്ക് ഒരു കോടി രൂപ സമ്മാനം. ന്യൂസംഗം ഹോട്ടലുടമ പുത്തൻപറമ്പിൽ പി.ടി.സന്തോഷ് എടുത്ത കാരുണ്യ പ്ലസിന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന ലോട്ടറി വിൽപനക്കാരുടെ കയ്യിൽ ബാക്കിയാകുന്ന ടിക്കറ്റുകൾ വാങ്ങുന്നത് സന്തോഷിന്റെ ശീലമാണ്.
ഡയാലിസിസ് രോഗികൾക്കുള്ള ഭക്ഷണം ന്യൂസംഗം ഹോട്ടലിൽ സൗജന്യമാണ്. വേനലിൽ കടയ്ക്കു സമീപം ശുദ്ധജലം ക്രമീകരിക്കാറുമുണ്ട്. ‘മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടതിനു ദൈവം തന്നതാണ് ഈ ഭാഗ്യമെന്നു വിശ്വസിക്കുന്നു.
മുൻപോട്ടും സാധാരണ ജീവിതമാണ് ആഗ്രഹം’ – സന്തോഷ് പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് പാമ്പാടി സഹകരണ ബാങ്കിൽ ഏൽപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]