
കോട്ടയം ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം
മണർകാട് ∙ തെങ്ങും തുരുത്തേൽ, ഇഎസ്ഐ, എംആർഎഫ് പമ്പ്, താഴത്തിക്കര, കല്ലൂർ കൊട്ടാരം, പാലക്കോട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ കുട്ടൻചിറപ്പടി, പുതുപ്പള്ളി പള്ളി, പാറേട്ട് ഹോസ്പിറ്റൽ, ഏദൻ ആർക്കേഡ്, ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക നിയമനം
പുതുവേലി ∙ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 29നു 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു സ്കൂൾ ഓഫിസിൽ എത്തണം.
പാലാ ∙ സെന്റ് തോമസ് കോളജിൽ ഫിസിക്സ് (എയ്ഡഡ്), സൈക്കോളജി (സ്വാശ്രയം) പ്രോഗ്രാമുകളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. നെറ്റ്, പിഎച്ച്ഡി ഉള്ളവർക്കു മുൻഗണന. ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോം കോളജ് വെബ്സൈറ്റിൽ (www.stcp.ac.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂൺ 10നു മുൻപായി കോളജ് ഓഫിസിൽ നൽകണം. എയ്ഡഡ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.
ഇടക്കോലി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, സോഷ്യൽ സയൻസ്, ഇംഗ്ലിഷ്, യുപിഎസ്ടി തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. മലയാളം, സോഷ്യൽ സയൻസ് അഭിമുഖം നാളെ രാവിലെ 10നും ഇംഗ്ലിഷ്, യുപിഎസ്ടി തസ്തികകളുടെ അഭിമുഖം ഉച്ചയ്ക്ക് 12നും നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9495920429.
എഫ്ടിഎം ഒഴിവ്
കടുത്തുരുത്തി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎമ്മിന്റെ താൽക്കാലിക ഒഴിവുണ്ട്. പരിചയ സമ്പന്നരായ ഉദ്യോഗാർഥികൾ 29ന് രാവിലെ 10.30ന് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം
അപകടകരമായ മരങ്ങൾ മുറിക്കണം
അകലക്കുന്നം ∙ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുകയോ ശിഖരങ്ങൾ വെട്ടി ഒതുക്കുകയോ ചെയ്യാത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്നു സെക്രട്ടറി അറിയിച്ചു.
ഗെസ്റ്റ് അധ്യാപകർ
കുമാരനല്ലൂർ ∙ ദേവി വിലാസം വൊക്കേഷനൽ എച്ച്എസ്എസിൽ വിഎച്ച്എസ്എസ് ഇംഗ്ലിഷ്, എച്ച്എസ് ഹിന്ദി എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെയും വൊക്കേഷനൽ വിഭാഗത്തിൽ ക്ലാർക്കിന്റെയും താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 30ന് മുൻപായി ക്ഷേത്രം മാനേജരുടെ ഓഫിസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0481-2312737, 9447803170.
അഭിമുഖം 30ന്
താഴത്തങ്ങാടി ∙ ഗവ. മുഹമ്മദൻ യുപി സ്കൂളിൽ എൽപിഎസ്ടി, പാർട്ട് ടൈം ഹിന്ദി അധ്യാപക തസ്തികകളിൽ 30ന് രാവിലെ 10ന് അഭിമുഖം നടക്കും. സർട്ടിഫിക്കറ്റുകളോടൊപ്പം എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കരുതണമെന്നു ഹെഡ്മാസ്റ്റർ അറിയിച്ചു.
എൽഎൽബി
കോട്ടയം ∙ കാണക്കാരി സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി, എൽഎൽഎം കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 7994734168.