കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലും നിർത്തിയിട്ട കാറിലും ഇടിച്ചു
ചമ്പക്കര ∙ കോട്ടയം – കോഴഞ്ചേരി റോഡിൽ ചമ്പക്കര മങ്കുടിപ്പടിയിൽ കാർ നിയന്ത്രണംവിട്ടു വൈദ്യുതത്തൂണിലും നിർത്തിയിട്ട
കാറിലും ഇടിച്ചു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വൈദ്യുതി തൂൺ ഒടിഞ്ഞു വീണ് നിർത്തിയിട്ടിരുന്ന കാർ തകർന്നു.
ഇന്നലെ വൈകിട്ട് 6.30നോടെയായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ചികിത്സയ്ക്ക് ശേഷം പത്തനംതിട്ടയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ദിശതെറ്റി എതിർവശത്തെ വൈദ്യുതി തൂണിലും നിർത്തിയിട്ടിരുന്ന കാറിലും ഇടിക്കുകയായിരുന്നു.
വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

