ചങ്ങനാശേരി ∙ വിദ്യാർഥികൾക്ക് ദിശാബോധം നൽകാനും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനും ആത്മവിശ്വാസമേകാൻ ഉന്നത വിദ്യാപീഠങ്ങൾക്കാവണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ. ചങ്ങനാശേരി എസ്ബി കോളജ് പൂർവ്വ വിദ്യാർഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർട്സ് ബ്ലോക്ക് ശതാബ്ദിയോടനുബന്ധിച്ച് പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഇത്തവണത്തെ സമ്മേളനം. ഇന്ന് സത്യം അറിയാൻ മാർഗങ്ങൾ കുറയുകയാണെന്നും പല സോഷ്യൽ ഇൻഫ്ലുവൻസർമാരും സത്യം മറച്ചുവച്ച് അസത്യം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ.
എൻ.എം. മാത്യു അധ്യക്ഷത വഹിച്ചു.
ആജീവാനന്ത സംഭാവനകൾ പരിഗണിച്ച് പൂർവ്വ വിദ്യാർഥികളായ മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ, ചലച്ചിത്ര നടനും നിർമാതാവുമായ പ്രേം പ്രകാശ്, പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ.
കെ.എം. എബ്രഹാം എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി ഈ വർഷം 50 വർഷവും 25 വർഷവും പിന്നിട്ട പൂർവ്വ വിദ്യാർഥികളെയും ആദരിച്ചു.
ആറ്റിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച ഒന്നാം വർഷ മലയാള ബിരുദ വിദ്യാർത്ഥി രോഹൻ ബൈജുവിനേയും സമ്മേളനത്തിൽ ആദരിച്ചു.
കോളജിൽ നിന്ന് ഈ വർഷം റിട്ടയർ ചെയ്യുന്നവരെ മാനേജരും അതിരൂപത മുഖ്യവികാരി ജനറാളുമായ മോൺ. ആന്റണി എത്തക്കാട്ട് ആദരിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ.
റ്റെഡി കാഞ്ഞൂപ്പറമ്പിൽ മികവു തെളിയിച്ച വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ സമ്മാനിച്ചു. ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.
കോശി നൈനാൻ, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജോ ജോസഫ് പുന്നവേലി, വൈസ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് കെ., അലുംമ്നി അസോസിയേഷൻ ഭാരവാഹികളായ ബ്രിഗേഡിയർ ഒ.എ.
ജെയിംസ്, ഡോ. ഷിജോ കെ ചെറിയാൻ, പ്രഫ.
ഡോ. രഞ്ജിത് തോമസ്, ഫാ. ജെയിംസ് ആന്റണി ബർസാർ, ഫാ.
ജോൺ ചാവറ, ജിജി ഫ്രാൻസിസ് നിറപറ, ഡോ. സെബിൻ എസ്.
കൊട്ടാരം, ഡോ. ജോസ് പി.
ജേക്കബ്, ജോഷി എബ്രഹാം, അഡ്വ. ഡെയ്സമ്മ ജയിംസ്, ഡോ.
ബിൻസായ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

