കോട്ടയം∙ കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.എൻ.വാസവൻ. എംജി സർവകലാശാല അന്തർദേശീയ വിദ്യാഭ്യാസ കോൺക്ലേവ് എഡ്യു വിഷൻ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം പണം മുടക്കുന്നത് കേരള സർക്കാർ ആണെന്നും ഉന്നത വിദ്യാഭ്യാസത്തെയും തൊഴിൽ വിപണിയേയും ബന്ധിപ്പിച്ചു കൊണ്ട് സമൂഹത്തെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെയും എം ജി സര്‍വകലാശാലയേയും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്ന വിഷയത്തിലാണ് കോണ്‍ക്ലേവ് നടത്തിയത്. രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം സാമൂഹ്യശാസ്ത്രം, രാജ്യാന്തര പഠനം, കലാ, സാഹിത്യം, മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട
നാല് പാനല്‍ ചര്‍ച്ചകള്‍ നടന്നു. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനല്‍ ചര്‍ച്ചകളും നടന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാദമിക വ്യാവസായിക കലാ സാഹിത്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംജി സര്‍വകലാശാലാ കാമ്പസിലെ പൂര്‍വ വിദ്യാർഥികള്‍ നേരിട്ടും ഓണ്‍ലൈനായും രണ്ടുദിവസത്തെ കോണ്‍ക്ലേവിന്റെ ഭാഗമായി. എംജി യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷനും സര്‍വകലാശാലയും ചേര്‍ന്നാണ് രണ്ടുദിവസത്തെ രാജ്യാന്തര കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
വൈസ് ചാൻസലർ ഡോ.
സി.ടി.അരവിന്ദകുമാർ അധ്യക്ഷനായി. ഡോ.
മുൻ എംപി പി.കെ.ബിജു, സംവിധായകൻ ജയരാജ്, സിൻഡിക്കേറ്റ് അംഗം റെജി സഖറിയ, പ്രൊഫ. സെനോ ജോസ്, കോളജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ പ്രൊഫ.
പി.ആർ.ബിജു, സെനറ്റ് അംഗം സുരേഷ്.എം.എസ്, ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ മിഥുൻ.എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു. എംജി യൂണിവേഴ്സിറ്റി അലുമിനി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.
ജിൻ ജോസ് സ്വാഗതവും എഡ്യു വിഷൻ കൺവീനർ ഡോ. പി.മനോജ് നന്ദിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

