കോട്ടയം ∙ കുതിച്ചുയര്‍ന്ന് പച്ചക്കറി വില. മഴക്കെടുതിയും കൃഷിനാശവും കാരണം തക്കാളിക്ക് വില ഉയരുന്നു.
ഒരു കിലോ തക്കാളിക്ക് എണ്പതു രൂപയായപ്പോള്‍ മുരിങ്ങയ്ക്ക് കിലോ നാനൂറു കടന്നു. ഡിസംബര്‍ അവസാനം വരെ വില വര്‍ധന തുടരാനാണ് സാധ്യത.
ഒരാഴ്ചയ്ക്കിടെ പലപ്പോഴായി പത്തും പതിനഞ്ചും രൂപാ വീതം വര്‍ധിച്ച് ഹൈബ്രിഡ് തക്കാളിക്ക് കിലോയ്ക്ക് എണ്പതു രൂപ വരെയായി.
ചില്ലറ വില്‍പ്പന ചിലയിടങ്ങളില്‍ എഴുപത് രൂപയ്ക്കാണ്. മുരിങ്ങയ്ക്ക വിലയാണ് റോക്കറ്റ് പോലെ കൂടിയത്.
കോട്ടയത്ത് മുരിങ്ങയ്ക്ക കിലോയ്ക്ക് 420 രൂപയാണ്. കോഴിക്കോട് മൊത്തവില നാനൂറും, പാലക്കാട് 380 ആണ്.
എന്നാല്‍ കൊല്ലത്ത് ചിലയിടങ്ങളില്‍ 200 – 250 രൂപയ്ക്ക് മുരിങ്ങയ്ക്ക കിട്ടും.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വില വര്‍ധനയ്ക്ക് കാരണം. എല്ലാ വര്‍ഷവും ഈ സീസണില്‍ വില ഉയരാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
അതേസമയം അഞ്ഞൂറു രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുളളി കിലോയ്ക്ക് നൂറ്റമ്പതായി കുറഞ്ഞു. ഉരുളക്കിഴങ്ങ് ഗ്രേഡ് അനുസരിച്ച് 25 മുതല്‍ അന്‍പതു വരെയാണ്.
സവാള കിലോയ്ക്ക് ഇരുപതു രൂപയാണ് മൊത്തവില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

