കോട്ടയം ∙ സംസ്ഥാന സർക്കാരിനു കീഴിൽ പാർലമെന്ററികാര്യ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ‘സ്റ്റുഡന്റ് സഭ’ തിങ്കളാഴ്ച രാവിലെ ഒൻപതിന് കങ്ങഴ പഞ്ചായത്തിലെ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടത്തും. മണ്ഡലത്തിലെ 45 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്നു വീതം വിദ്യാർഥി പ്രതിനിധികൾ സഭയിൽ പങ്കെടുക്കും.
ഗവ.
ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ.ജയരാജ്, പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.
രാജു നാരായണ സ്വാമി, കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, ജില്ലാ എസ്പി എ.ഷാഹുൽ ഹമീദ്, മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ‘സ്റ്റുഡന്റ് സഭ’യിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കും.
‘എന്റെ സ്വന്തം കാഞ്ഞിരപ്പള്ളി’ എന്ന വിഷയത്തിൽ വിദ്യാർഥികൾ തയാറാക്കിയ ലഘു ചിത്രങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിഡിയോയുടെ പ്രദർശനവും ഇതോടൊപ്പം ഉണ്ടാകുമെന്ന് പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ യു.സി.ബിവീഷ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

