ചങ്ങനാശേരി ∙ നിർമാണം നടക്കുന്ന ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡ് കെട്ടിടത്തിലേക്ക് ബസ് ഇടിച്ചുകയറി. ചങ്ങനാശേരി – വേളാങ്കണ്ണി ബസാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടമായി പാഞ്ഞ ബസ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ കോൺക്രീറ്റിലുള്ള മേൽത്തട്ടിൽ ഇടിച്ചാണു നിന്നത്. കെട്ടിടത്തിനു മുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപായമില്ല.
ഇന്നലെ രാവിലെ 11.30നാണ് അപകടം.
സെൻസർ തകരാറിനെത്തുടർന്നാണ് ബസ് സ്റ്റാൻഡിൽ എത്തിച്ചത്. ഗാരിജിലേക്കു കയറ്റാൻ ബസ് മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായെന്നു പൊലീസ് പറയുന്നു. കെട്ടിടത്തിന്റെ സമീപത്തെ ഇരുമ്പുകമ്പികളും ബോർഡുകളും ഇടിച്ചിട്ടാണ് ബസ് പാഞ്ഞത്.
ബസ് ഓടിച്ച മെക്കാനിക് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസിന്റെ റൂഫും മുൻഭാഗത്തെ ഗ്ലാസും തകർന്നു.
ആക്സിലേറ്റർ തകരാറാണ് അപകടകാരണമായതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെട്ടിടത്തിനു കേടുപാടില്ലെന്ന് സ്റ്റാൻഡിന്റെ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. സ്റ്റാൻഡിന്റെ രണ്ടാം നിലയ്ക്ക് വേണ്ടിയുള്ള നിർമാണമാണു പുരോഗമിക്കുന്നത്.
തീരാദുരിതം
അപകടത്തിൽപെട്ട
ബസിനു പകരം വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തിയ എക്സ്പ്രസ് ബസ് കുമാരനല്ലൂരിനു സമീപം തകരാറിലായി. പാലക്കാട്ടേക്കുള്ള ബസിലാണ് പിന്നീട് ആളുകൾക്ക് യാത്രാസൗകര്യമൊരുക്കിയത്.
പള്ളിക്കത്തോട്ടിൽ കടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി
പള്ളിക്കത്തോട് ∙ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചുകയറി.
ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം. പള്ളിക്കത്തോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുൻപിൽ ശനിയാഴ്ച വൈകിട്ട് 6.05നാണ് സംഭവം.
കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്.
കോട്ടയം ഭാഗത്തേക്കു സർവീസ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ആളുകളെ കയറ്റി മുന്നോട്ടെടുത്തപ്പോൾ ബ്രേക് നഷ്ടപ്പെടുകയായിരുന്നു. ബ്രേക് നഷ്ടപ്പെട്ട
വിവരം ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞതോടെ ആളുകൾ ഓടിമാറി. റോഡ് കടന്ന് കടയുടെ മുൻഭാഗത്ത് ടിൻഷീറ്റ് കൊണ്ടുള്ള മേൽക്കൂരയിൽ ഇടിച്ചാണ് ബസ് നിന്നത്.
മേൽക്കൂരയും സമീപത്ത് പാർക്കു ചെയ്തിരുന്ന 2 സ്കൂട്ടറുകളും സൈൻ ബോർഡും അപകടത്തിൽ തകർന്നു. പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

