വൈക്കം ∙ ഓട്ടത്തിനിടെ പെട്രോൾ ടാങ്കർ ലോറിയുടെ ടയറിൽ നിന്നു പുക ഉയർന്നത് പരിഭ്രാന്തി പരത്തി. രണ്ട് അറകളിലായി പതിനായിരം ലീറ്റർ പെട്രോളും പതിനായിരം ലീറ്റർ ഡീസലുമായി എറണാകുളം ഭാഗത്തുനിന്നു പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിൻഭാഗത്തെ ടയറിൽ നിന്നാണ് പുക ഉയർന്നത്.
ഇന്നലെ രാവിലെ 10ന് മുറിഞ്ഞപുഴ പാലത്തിനു സമീപമാണ് സംഭവം. ടാങ്കർ ലോറിയുടെ ബ്രേക്ക് ലൈനർ ജാമം ആയതിനെത്തുടർന്ന് ചൂടായതാണ് കാരണം. വൈക്കത്ത് നിന്നു അഗ്നിരക്ഷാ സേനാ ഓഫിസർ പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്തു തണുപ്പിച്ച് അപകടം ഒഴിവാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

