കാഞ്ഞിരപ്പള്ളി ∙ ഇന്നലെ മൂന്നര മണിക്കൂറോളം നിർത്താതെ പെയ്ത കനത്ത മഴയിൽ ദേശീയ പാതയിലടക്കം വെള്ളം കയറി. രാവിലെ പതിനൊന്നോടെ ആരംഭിച്ച മഴ ഉച്ചയായതോടെ കൂടുതൽ ശക്തി പ്രാപിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു ശമനമുണ്ടായത്. ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിൽ ജലനിരപ്പ് ഉയർന്നു.
ഓടകൾ നിറഞ്ഞു വെള്ളം റോഡിലേക്ക് ഒഴുകി. മെറ്റലുകൾ അടക്കം റോഡിലേക്ക് എത്തിയത് യാത്രക്കാർക്കും ദുരിതമായി.
കുരിശുങ്കൽ ജംക്ഷനു സമീപം വെള്ളം ഓടയിലേക്കൊഴുകാതെ റോഡിലേക്ക് കയറിതോടെ ടാക്സി സ്റ്റാൻഡിലും വെള്ളം കയറി. വെള്ളം കുത്തിയൊഴുകിയതോടെ കുരിശു കവലയിലെ കംഫർട്ട് സ്റ്റേഷന്റെ മുൻവശത്തെ സീലിങ് അടർന്നു.
താലൂക്കിൽ ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]