കോട്ടയം∙ കോവിഡ് കാലത്ത് നാടിന് ആശ്രയമായ എംജി സർവകലാശാലയുടെ റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ഇനി പോരാടുക അമീബിക് മസ്തിഷ്കജ്വരത്തിന് എതിരെ. പുതുപ്പള്ളി തലപ്പാടി ക്യാംപസിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിൽ അമീബയെക്കുറിച്ചുള്ള പഠനത്തിനും പരിശോധനയ്ക്കുമായി സെന്റർ ആരംഭിച്ചു.ഗവേഷകർക്ക് പരീക്ഷണങ്ങൾക്കായി ആരംഭിച്ച സ്മോൾ അനിമൽ ഹൗസിന്റെയും ഉദ്ഘാടനം ഇന്നു 2ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
അമീബയെ പഠിക്കും, പിടികൂടും
കോവിഡ് പരിശോധനകൾക്ക് എത്തിച്ച ലാബ് സൗകര്യങ്ങൾക്കൊപ്പം പുതിയ സംവിധാനങ്ങൾ കൂടെ കൊണ്ടുവന്നാണ് അമീബപഠനത്തിന് ഇവിടെ തുടക്കമിടുന്നത്.
അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നത് അടക്കം 10 സ്പീഷീസ് അമീബകളെ കണ്ടെത്താനും പഠിക്കാനുമാകും. നിലവിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ മാത്രമാണ് ഈ സൗകര്യം.
ലക്ഷ്യങ്ങൾ
∙ കാലാവസ്ഥാമാറ്റവും അമീബയുടെ സാന്നിധ്യവും തമ്മിലുള്ള ബന്ധം പഠിക്കും
∙ അമീബ ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തും.
∙ ജനത്തിന് ശുദ്ധജല പരിശോധനാ സൗകര്യം ഉറപ്പാക്കും (കഴുകി ഉണക്കിയ ഗ്ലാസ് കുപ്പികളിൽ വെള്ളം സെന്ററിൽ എത്തിച്ചു നൽകിയാൽ പരിശോധിക്കും)
സ്മോൾ അനിമൽ ഹൗസ്
ഇത്തിരിക്കുഞ്ഞന്മാരായ എലികളെ വളർത്തുകയും പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയും ചെയ്യുന്ന ഈ സംവിധാനം വലുപ്പത്തിൽ കേരളത്തിൽ രണ്ടാമതാണ്. ഒന്നാമതുള്ള തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിച്ച ചെറുതും വലുതുമായ എലിക്കുഞ്ഞുങ്ങളെ ഇവിടെ വളർത്താൻതുടങ്ങി.
∙ പ്രധാന പഠന മേഖലകൾ: സൂക്ഷ്മാണുക്കൾ മൂലമുള്ള രോഗങ്ങൾ, അൽസ്ഹൈമേഴ്സ്, ഓട്ടിസം
∙ ആകെ ഗവേഷകർ: 15
∙ പരമാവധി ശേഷി: രണ്ടായിരം വീതം മൈസും (ചെറുത്), റാറ്റും (വലുത്) എലികൾ
∙ സൗകര്യങ്ങൾ: വെള്ളം, ഭക്ഷണം, വായു തുടങ്ങിയവ പ്രത്യേകമായി ലഭ്യമാക്കാവുന്ന അത്യാധുനിക കൂടുകൾ, പരീക്ഷണങ്ങൾക്ക് ശേഷം നിരീക്ഷണത്തിനായി ഉപകരണങ്ങൾ, ബയോമെഡിക്കൽ ഗവേഷണത്തിനുള്ള സൗകര്യങ്ങൾ
∙ ശുചീകരണം: ഗന്ധമില്ലാത്ത അണുനാശിനി ഉപയോഗിച്ച് ആഴ്ചയിൽ 2 തവണ.
ആളുകൾക്ക് പ്രത്യേക അണുനശീകരണ കാബിൻ.
എങ്ങനെയാണ് എലികളെ ഉപയോഗിക്കുക
രോഗപ്രതിരോധ സംവിധാനങ്ങളും മരുന്നുകളും എലികളിലും മറ്റു ചെറുജീവികളിലും പരീക്ഷിക്കാറുണ്ട്. ജീവനുള്ള ശരീരത്തിൽ പുതിയ കണ്ടെത്തൽ എങ്ങനെ പ്രതികരിക്കുന്നു, രോഗത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്നതിനുള്ള ഉത്തരങ്ങൾ ഇതിലൂടെ ലഭിച്ചേക്കും. ജീവിതകാലം വളരെ കുറവാണെന്നതും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നതുമാണ് ഈ ജീവികളെ ഉപയോഗിക്കുന്നതിന്റെ കാരണം.
സിസിഎസ്ഇഎ എന്ന കേന്ദ്ര കമ്മിറ്റിയുടെ കർശന നിയന്ത്രണങ്ങളോടെ മാത്രമേ ഇത്തരം യൂണിറ്റുകൾ ഉണ്ടാക്കാനും പരീക്ഷണം മൃഗങ്ങളിൽ നടത്താനും സാധിക്കൂ. സിസിഎസ്ഇഎ കമ്മിറ്റിയാണ് എത്ര ജീവികളിൽ പരീക്ഷണം നടത്തണമെന്ന അനുമതി നൽകുന്നത്.
3 മാസം പ്രായമുള്ള എലികളെയാണ് ഉപയോഗിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]