
കാലാവസ്ഥ
∙ചിലയിടങ്ങളിൽ പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ പുതുപ്പള്ളി ടൗൺ വെസ്റ്റ്, ആശ്രമം, റബർ ബോർഡ് ലാബ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ∙ കൊണ്ടോടിപ്പടി, കൺട്രാമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ∙ കലക്ടറേറ്റ്, കരിപ്പുറം, പോളച്ചിറയ്ക്കൽ, കണ്ടത്തിൽ, ഡോണ പ്രസ്, ലൈഫ് സ്റ്റൈൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ദയറ, കുരുവിക്കാട്, കൊല്ലംപറമ്പ്, ചേലമറ്റംപടി, ഇരവുചിറ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ മടുക്കുംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ കൊടിനാട്ടുകുന്ന്, ഹിറാ നഗർ, മാവേലിമറ്റം, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ജെസ്, വളയംകുഴി, വളയംകുഴി കമ്പനികൾ, ചേരിക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ∙ പ്ലാമ്മൂട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കുഴിമറ്റം എസ്എൻഡിപി, കൂമ്പാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ വടക്കേക്കര, പൊലീസ് സ്റ്റേഷൻ, പാറത്തോട്, മെട്രോ റോഡ്, മുട്ടം ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അരുവിത്തുറ, വിക്ടറി, കൊണ്ടൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ മനക്കുന്ന്, കപ്പലിക്കുന്ന്, തോടനാൽ, വാക്കപ്പുലം, മേവട ടവർ, കാരക്കുളം, കാപ്പുകയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ സുഭിക്ഷം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം ∙ അനിച്ചുവട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും പാലാ ∙ ശ്രീക്കുരുംബക്കാവ്, മരിയൻ ആശ്രമം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ദയറ, കുരുവിക്കാട്, കൊല്ലംപറമ്പ്, ചേലമറ്റംപടി, ഇരവുചിറ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ തിരുവാർപ്പ് ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, പ്ലമർ ട്രേഡുകളിൽ എസ്സി, എസ്ടി വിഭാഗം ഒഴിവുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
29ന് മുൻപ് ഐടിഐയിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോൺ: 04812380404, 9995697989
മസ്റ്ററിങ് സമയ പരിധി നീട്ടി
കുറവിലങ്ങാട് ∙2024 ഡിസംബർ 31 വരെ സാമൂഹികസുരക്ഷ,ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട
ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് സമയ പരിധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. എല്ലാ ഗുണഭോക്താക്കളും ഈ സമയ പരിധിക്കുള്ളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് പൂർത്തിയാക്കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സീറ്റൊഴിവ്
തലയോലപ്പറമ്പ് ∙ ദേവസ്വം ബോർഡ് കോളജിൽ എം.എ ഇന്റഗ്രേറ്റഡ് ഇംഗ്ലിഷ് പ്രോഗ്രാമിൽ (ലാറ്ററൽ എൻട്രി) സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ള ബി.എ ഇംഗ്ലിഷ് പാസായവർ കോളജിൽ 29നകം ഹാജരാകണം. 8848308797.
സ്പോട്ട് അഡ്മിഷൻ
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ 2ാം വർഷ ലാറ്ററൽ എൻട്രി ബി.ടെക്/ഡിപ്ലോമ, ഒന്നാം വർഷ ഡിപ്ലോമ എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 9895187685.
www.cep.ac.in.
സൗജന്യ മെഡിക്കൽ ക്യാംപ്
മുണ്ടക്കയം ∙ സിഎസ്ഐ മധ്യകേരള മഹായിടവക തോട്ട പ്രദേശ മിഷൻ, മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ പുഞ്ചവയൽ 504 നഗറിൽ സൗജന്യ മെഡിക്കൽ ക്യാംപും മരുന്നു വിതരണവും നടത്തും.
സെപ്റ്റംബർ മൂന്നിന് രാവിലെ ഒൻപത് മുതൽ മൂന്ന് വരെ സിഎസ്ഐ റിസറക്ഷൻ പള്ളിയിലാണ് ക്യാംപ് നടക്കുക. വിവിധ വിഭാഗങ്ങളിലുള്ള ചികിത്സ ക്യാംപിൽ ലഭ്യമാകും.
504 നഗർ, കുഴിമാവ്, പനക്കച്ചിറ, കരിനിലം സിഎസ്ഐ പള്ളികൾ വഴി റജിസ്റ്റർ ചെയ്യാവുന്നതാണെന്ന് റവ.ഷാജി എം.ജോൺസൺ, റവ.സന്തോഷ് മാത്യു എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]