
തിരുവാർപ്പ് ∙ 3 വെള്ളപ്പൊക്കത്തെയും കനത്ത മഴയെയും കാറ്റിനെയും അതിജീവിച്ച് ബന്ദിപ്പൂക്കൃഷി വിളവെടുത്തു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പൂക്കൾക്കു പകരം നാട്ടിൽ തന്നെ വിളവെടുത്ത പൂക്കൾ കൊണ്ട് ഇത്തവണയും പൂക്കളമൊരുക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് തിരുവാർപ്പ് പഞ്ചായത്ത്. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാർപ്പ് കൃഷി ഭവൻ, വനിതകളുടെ കൃഷി കൂട്ടത്തിന്റെ ചുമതലയിലാണ് ബന്ദിപ്പൂവ് വിളവെടുപ്പിന് പാകമാക്കിയത്. കഴിഞ്ഞ വർഷങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയതോതിൽ ബന്ദിപ്പൂ കൃഷി ചെയ്ത് വിളവെടുത്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.
അനീഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവുമായ അജയൻ കെ.
മേനോൻ, കൃഷി ഓഫിസർ നസിയ സത്താർ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.മനു, ജൂനിയർ സൂപ്രണ്ട് എം.ആർ.പ്രദീപ്, കൃഷി അസിസ്റ്റന്റുമാരായ വിൻസി വിഷ്ണു, അബ്ദുൽ ജലീൽ, എൻആർഇജി എഇ ജിയോ, എൻആർഇജി ഓവർസീയർ ബിബിൻ,സിഡിഎസ് അധ്യക്ഷ രജനി മോഹൻദാസ്, വൈസ് ചെയർപഴ്സൻ സൗമ്യ, ചൈതന്യ കൃഷിക്കൂട്ടം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]