
പാമ്പാടി ∙ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങൾ തള്ളിയതോടെ നാടൻ പന്തുകളി, കാൽപ്പന്ത് തുടങ്ങിയ കളികൾക്ക് തടസ്സമാകുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കുട്ടികൾക്കായുള്ള ഏക കളിസ്ഥലമാണ് മിനി സ്റ്റേഡിയം.
തെരുവുനായ് ശല്യത്തെ തുടർന്ന് റോഡിലൂടെയുള്ള നടപ്പ് ഒഴിവാക്കി മിനി സ്റ്റേഡിയത്തിലേക്കു പ്രഭാത, സായാഹ്ന നടപ്പുകൾ മാറ്റിയവർക്ക് മണ്ണ് തള്ളിയത് ഇരുട്ടടിയാണ്. നേരത്തെ ഡ്രെയ്നേജ് സംവിധാനത്തിന്റെ നിർമാണത്തിനായി തള്ളിയ പാറപ്പൊടി, കട്ടകൾ എന്നിവയടക്കം സ്റ്റേഡിയത്തിൽ ഉപേക്ഷിച്ച മട്ടാണ്.
ഒരു മാസം പിന്നിട്ടിട്ടും നീക്കാൻ നടപടിയില്ല.
പിന്നാലെയാണ് മണ്ണ് തള്ളിയത്. മുൻപ് ഇതേസ്ഥിതിയുണ്ടായപ്പോൾ പ്രതിഷേധത്തെത്തുടർന്നു മണ്ണ് നീക്കിയിരുന്നു. പാമ്പാടി ടൗണിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തിരക്ക് ഒഴിവാക്കുന്നതിനു വാഹനങ്ങൾ മൈതാനിയിൽ പാർക്ക് ചെയ്യാറുണ്ട്.
മണ്ണ് തള്ളിയതോടെ ഇതിനും തടസ്സമായി. അതേസമയം, പൊതു ചന്തയിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് മൈതാനിയിൽ തള്ളിയത്. തറയിൽ തിരികെ ഇടാനുള്ളതാണെന്നാണ് അധികൃതരുടെ വിശദീകരണം. മണ്ണ് നീക്കുന്നതിനു നടപടി വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]