
ഭരണങ്ങാനം ∙ ജീവിതം ദൈവത്തിന് പൂർണമായി സമർപ്പിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മയെന്ന് ഉജ്ജയിൻ രൂപതാ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ. തീർഥാടന കേന്ദ്രത്തിൽ തിരുനാളിന്റെ 7-ാം ദിനമായ ഇന്നലെ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.അൽഫോൻസാമ്മ തന്റെ സഹനങ്ങളെ, ജീവിതാനുഭവങ്ങളെ സ്വീകരിച്ച് ഈശോയുടെ കുരിശിനോട് ചേർത്ത് രക്ഷാകരമാക്കി.
യേശുവിനോടൊപ്പം വഴിനടക്കാൻ നാം തയാറായാൽ അൽഫോൻസാമ്മയ്ക്കു ലഭിച്ച ആന്തരിക ആനന്ദവും ദൈവസ്നേഹവും നമ്മുടെ ഹൃദയത്തിലും ജ്വലിക്കും. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അൽഫോൻസാമ്മയെ അനുകരിച്ച് നടന്നുനീങ്ങാൻ നമുക്കു കഴിയണം.
മറ്റുള്ളവരുടെ സഹനങ്ങൾ ഏറ്റെടുത്ത്, മറ്റുള്ളവർക്ക് സഹായം ചെയ്ത്, മറ്റുള്ളവർക്ക് വേണ്ടി മധ്യസ്ഥത അപേക്ഷിച്ച് വിശുദ്ധിയുടെ വഴിയിലൂടെ നടന്ന് നമ്മുടെ ജീവിതം വിശുദ്ധമാക്കണമെന്നും മാർ സെബാസ്റ്റ്യൻ വടക്കേൽ പറഞ്ഞു.
ഫാ. ജെയ്മോൻ വടക്കേടം, ഫാ.
ആശിഷ് കീരഞ്ചിറ എന്നിവർ സഹകാർമികരായി.ഫാ. തോമസ് തോട്ടുങ്കൽ, ഫാ.
ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ.
ജോസഫ് മുളഞ്ഞനാൽ, ഫാ. സിറിൽ പൂച്ചാലിക്കളത്തിൽ, ഫാ.
ജേക്കബ് പൊട്ടക്കുളം, ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫാ.
ജീവൻ കദളിക്കാട്ടിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു. ഫാ.
ജോസഫ് മണർകാട് റംശാ പ്രാർഥനയ്ക്കും ഫാ. സെബാസ്റ്റ്യൻ പെട്ടപ്പുഴ ജപമാല പ്രദക്ഷിണത്തിനും കാർമികത്വം വഹിച്ചു.
അൽഫോൻസാ തീർഥാടനം
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാർ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലേക്കു തീർഥാടനം നടത്തി.
തീർഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ.
മാത്യു കുറ്റിയാനിക്കൽ എന്നിവർ തീർഥാടകരെ സ്വീകരിച്ചു.
ഭരണങ്ങാനത്ത് ഇന്ന്
രാവിലെ 5.30-ഫാ. ജോസഫ് അമ്പാട്ട്, 6.45- ഫാ.
ജോർജ് പുല്ലുകാലായിൽ, 8.30- ഫാ. ജിനോയി തൊട്ടിയിൽ, 10.00- ഫാ.
സരീഷ് തൊണ്ടാംകുഴി, 11.30-ഫാ. ഡോ.
സ്കറിയ കന്യാകോണിൽ, 2.30- ഫാ. ബിജു മൂലക്കര, 3.30- ഫാ.
മാത്യു വെട്ടുകല്ലേൽ, 5.00-ഫാ. തോമസ് പനയ്ക്കക്കുഴി, 7.00- ഫാ.
ജയിംസ് കുടിലിൽ എന്നിവർ കുർബാന അർപ്പിക്കും. 4.30-റംശ- ഫാ.
മാത്യു പീടികയിൽ, 6.15-ജപമാല പ്രദക്ഷിണം – ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]