ചങ്ങനാശേരി ∙ കനത്ത കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.
പലയിടത്തും ഗതാഗത തടസ്സമുണ്ടായി. വൈദ്യുതത്തൂണുകൾ ഒടിഞ്ഞു. ചങ്ങനാശേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് മരങ്ങൾ വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
പലയിടത്തും ഒടിഞ്ഞ് വീണ പോസ്റ്റുകൾ കെഎസ്ഇബി സെക്ഷൻ ഓഫിസുകളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ മാറ്റി. വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടർന്നു.
കടപുഴകി വീണ് മരങ്ങൾ;ഒട്ടേറെ നാശനഷ്ടം
∙ വലിയകുളം – ചീരഞ്ചിറ റോഡിൽ വില്ലേജ് ഓഫിസിനു സമീപം തേക്ക് മരം റോഡിലേക്ക് കടപുഴകി വീണു.
സമീപത്തെ തടിമില്ലും വൈദ്യുതത്തൂണുകളും തകർന്നു. പോസ്റ്റ് ഒടിഞ്ഞ് വീണ് വാഴപ്പള്ളി വില്ലേജ് ഓഫിസിലെ റാംപിന്റെ കൈവരി തകർന്നു.
മരം വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
∙ മുളയ്ക്കാംതുരുത്തിയിൽ കളത്തിൽ ജോർജിന്റെ വീടിനു മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് വീടിന് നാശനഷ്ടമുണ്ടായി.
വളപ്പിലെ ജാതി മരവും കാറ്റിൽ വീണു.
∙ കുറിച്ചി ഫ്രഞ്ച്മുക്കിൽ വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പ്ലാവ് കടപുഴകി വീണു. ∙ കുറിച്ചി മന്ദിരം കൃഷ്ണൻകുന്ന് ക്ഷേത്രത്തിനു സമീപം മുട്ടത്ത് കടവ് തങ്കമ്മയുടെ വീട്ടിലേക്ക് പുളിമരം കടപുഴകി വീണു.
തങ്കമ്മ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മതിലും വീടിന്റെ ഷീറ്റുകളും തകർന്നു.
∙ മരം വീണ് പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തെക്കേപ്പുള്ളിയിൽ ടി.കെ.സന്തോഷിന്റെ പശു തൊഴുത്തും ശുചിമുറിയും തകർന്നു.
∙ ഇന്നലെ പുലർച്ചെ ഒന്നിനു ചെത്തിപ്പുഴ മുന്തിരിക്കവലയിൽ മരം കടപുഴകി വീണ് വൈദ്യുതത്തൂൺ റോഡിലേക്കു നിലംപൊത്തി.
മുന്തിരിക്കവല – വടക്കേക്കര റൂട്ടിൽ ഗതാഗത തടസ്സമുണ്ടായി.
ആൽമരം കടപുഴകി വീണു
കടയനിക്കാട് ∙ കടുത്ത മഴയിലും കാറ്റിലും കുറ്റിക്കാട്ട് വളവിൽ കൂറ്റൻ ആൽമരം കടപുഴകി വീണു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിച്ചു. റോഡിലേക്ക് വീഴാതെ മരം ഒരു വശത്തേക്ക് വീണതിനാൽ വൻ അപകടം ഒഴിവായി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]