
കോട്ടയം ∙ മനുഷ്യസമൂഹത്തെ സഹോദരങ്ങളായി കണ്ടു പ്രവർത്തിക്കാൻ കേരള ജനതയെ പഠിപ്പിച്ച സിഎംഎസ് മിഷനറിമാരുടെ പ്രവർത്തനം മറക്കാനാവാത്തതാണെന്നു ശശി തരൂർ എംപി. സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക അനാചാരങ്ങൾ മനുഷ്യരുടെ ഇടയിൽ മതിലുകൾ തീർത്തിരുന്ന കാലത്ത് ക്രിസ്തുസ്നേഹത്തിന്റെ പാലങ്ങൾ പണിതതു മിഷനറിമാരായിരുന്നു.
എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യം മുൻനിർത്തി മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങൾ സാമൂഹിക നവോത്ഥാനത്തിനു കാരണമായെന്നും തരൂർ പറഞ്ഞു.സമൂഹത്തിലെ എല്ലാവരെയും ചേർത്തു നിർത്താൻ പരിശ്രമിച്ച സിഎംഎസ് മിഷനറിമാരുടെ പ്രവർത്തനങ്ങളാണ് സഭ ഇന്നും പിന്തുടരുന്നതെന്ന് അധ്യക്ഷത വഹിച്ച ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ബിഷപ് തോമസ് സാമുവൽ, കെ.ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മഹായിടവക വൈദിക സെക്രട്ടറി റവ.
അനിയൻ കെ.പോൾ, ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, അൽമായ സെക്രട്ടറി സ്റ്റീഫൻ ജെ.ഡാനിയൽ, സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ.
ജെസി സാറാ കോശി, റജിസ്ട്രാർ ഷീബ തരകൻ എന്നിവർ പ്രസംഗിച്ചു. ചരിത്ര സെമിനാർ ഡോ.
സി.ഐ.ഐസക് ഉദ്ഘാടനം ചെയ്തു. ഡോ.
അശോക് അലക്സ് ഫിലിപ് മോഡറേറ്ററായി. വിനിൽ പോൾ, ഷിബി പീറ്റർ, സൂസൻ ജോർജ്, റവ.
നെൽസൺ ചാക്കോ, സിസ്റ്റർ ജെസീന പി.ജോസഫ്, പ്രഫ. ഡേവിഡ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]