
ഓട ഒന്നു മൂടുമോ?; വൈക്കത്ത് അപകട
ഭീഷണി ഉയർത്തി മൂടിയില്ലാത്ത ഓടകൾ വൈക്കം ∙ അപകടക്കെണിയൊരുക്കി വൈക്കത്തെ ഓടകൾ. പല പ്രധാന പാതയിലും ഓട
ഉണ്ടെങ്കിലും മൂടിയില്ലാത്തത് ഇരു ചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറി. പുളിഞ്ചുവട് – ചേരുംചുവട് റോഡിലാണ് ഏറെ ഭീഷണി.
കോട്ടയം – പാലാ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവണ്ടികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്രധാനമായി ആശ്രയിക്കുന്ന പുളിഞ്ചുവട് – ചേരുംചുവട് റോഡിൽ ഇരുഭാഗത്തും ആഴത്തിൽ നിർമിച്ചിരിക്കുന്ന ഓടയുടെ പല ഭാഗത്തും മൂടിയില്ല. ചില സ്ഥലങ്ങളിൽ അപകട
സൂചകമായി പ്രദേശവാസികൾ കമ്പുകൾ നാട്ടിയിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളിൽ മൂടികൾ ഓടയിലേക്ക് വീണു കിടക്കുന്ന നിലയിലാണ്.
മൂടി ഇല്ലെന്ന് അറിയാതെ കാൽനടയാത്രക്കാർ വീണു അപകടം സംഭവിക്കാറുണ്ട്.വൈക്കം വടക്കേ നടയിലെ ഗവ.ഗേൾസ് ഹൈസ്കൂളിലേക്കു പോകുന്ന ചെത്തിമംഗലം റോഡ്, തോട്ടുവക്കം നടുവിലെ പാലത്തിൽ നിന്നും ചേരുചുവട് ഭാഗത്തേക്കുള്ള കനാൽ റോഡ്, ചെമ്മനത്തുകര റോഡ്, തോട്ടുവക്കം നടുവിലെ പാലത്തിൽ നിന്നും പടിഞ്ഞാറേ പാലത്തിലേക്ക് പോകുന്ന റോഡ്. വൈക്കം ആശ്രമം സ്കൂളിൽ നിന്നും ടിവിപുരം ഭാഗത്തേക്കുള്ള റോഡ്.
തലയോലപ്പറമ്പ് വൈക്കം റോഡ്, വൈക്കം – ഉദയനാപുരം എന്നീ റോഡുകളുടെ വശങ്ങളിൽ ഓട ഉണ്ടെങ്കിലും പല സ്ഥലത്തും മൂടിയില്ല.
ചില സ്ഥലങ്ങളിൽ മൂടി ഉണ്ടെങ്കിലും മതിയായ രീതിയിൽ സ്ഥാപിക്കാത്തതിനാൽ സ്ലാബുകൾ തമ്മിലുള്ള വിടവിൽ കാൽ അകപ്പെട്ട് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഓടയുടെ മുകളിൽ മൂടിയുള്ള പലഭാഗങ്ങളിലും സ്ലാബുകൾ തമ്മിൽ വിടവ് ഉള്ളതിനാൽ കാൽനട
യാത്രക്കാർ വീണ് പരുക്കേൽക്കാൻ സാധ്യത കൂടുതലാണ്. സ്ലാബ് ഉള്ള സ്ഥലങ്ങളിൽ എങ്കിലും വിടവ് ഇല്ലാത്ത തരത്തിൽ സ്ലാബുകൾ സ്ഥാപിക്കാൻ നടപടി ഉണ്ടാകണം. എം.വിജയകുമാർ, പ്രസിഡന്റ്, ബനാറസ് റസിഡന്റ്സ് അസോസിയേഷൻ .
ഓടയുടെ മൂടിയില്ലാത്ത ഭാഗത്തു മാലിന്യങ്ങൾ തള്ളുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനും കൊതുക് കൂത്താടി ശല്യം കൂട്ടുന്നതിനും കാരണമായി മാറിയിരിക്കുകയാണ്. മൂടി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. വി.പൊന്നപ്പൻ, ദർശന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]