കൊല്ലമുള ജംക്ഷനിലെ കലുങ്ക് നിർമാണം: ഒരു മാസം ഗതാഗത നിയന്ത്രണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ മഠത്തുംചാൽ-മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി കൊല്ലമുള ജംക്ഷനിലെ കലുങ്ക് പുനർനിർമിക്കുന്നു. ഇതിന്റെ ഭാഗമായി ഈ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചെറിയ വാഹനങ്ങൾ കൊല്ലമുള സാംസ്കാരിക നിലയം പലകക്കാവ് റോഡുവഴി തിരിഞ്ഞുപോകണം.31.5 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് 42.18 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 34 കോടി രൂപയ്ക്കാണ് പണി കരാർ ചെയ്തത്.
വൈദ്യുതി തൂണുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിനു നേരിട്ട താമസം മൂലം കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പണികളുടെ ബിൽ തയാറാക്കി നൽകിയിരുന്നു. ഇതിൽ ശേഷിച്ച തുകയും ഭരണാനുമതി ലഭിച്ച തുകയുടെ ബാക്കിയും ഉൾപ്പെടെയാണ് രണ്ടാംഘട്ട നിർമാണത്തിന് അനുവദിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. മന്ദമരുതി–വെച്ചൂച്ചിറ, വെച്ചൂച്ചിറ–കനകപ്പലം, വെച്ചൂച്ചിറ–ചാത്തൻതറ–മുക്കൂട്ടുതറ എന്നീ റോഡുകളാണ് പദ്ധതിയിലുള്ളത്.ശേഷിക്കുന്ന ബിസി ടാറിങ്, സംരക്ഷണ ഭിത്തി, ഓട എന്നീ നിർമാണങ്ങളും അപകട സൂചന ബോർഡുകൾ സ്ഥാപിക്കൽ പൂട്ടുകട്ട പാകൽ, ദിശാസൂചികകൾ സ്ഥാപിക്കൽ എന്നീ പണികളാണ് ബാക്കിയുള്ളത്.